കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും വടകരയില്‍ ആര്‍എംപി മല്‍സരിക്കും; കെകെ രമ സ്ഥാനാര്‍ഥി ആയേക്കും

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മല്‍സരിക്കാന്‍ ആര്‍എംപി തീരുമാനം. കെകെ രമ പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയില്‍ മല്‍സരിക്കാനാണ് ആര്‍എംപിയുടെ തീരുമാനം.

k

കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി കെകെ രമ മല്‍സരിക്കുകയും 20000 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. അന്ന് തനിച്ചാണ് മല്‍സരിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ഥി സികെ നാണു വിജയിച്ചു. എന്നാല്‍ ഇത്തവണ ആര്‍എംപിക്ക് യുഡിഎഫിന്റെ പിന്തുണ ലഭിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. കെകെ രമ മല്‍സരിച്ചാലാണ് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് ഇത്തവണ നൂറിലേറെ സീറ്റുകള്‍ നേടും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എംഎം മണിഎല്‍ഡിഎഫ് ഇത്തവണ നൂറിലേറെ സീറ്റുകള്‍ നേടും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എംഎം മണി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയും യുഡിഎഫും ധാരണയുണ്ടാക്കിയിരുന്നു. ഇതാകട്ടെ, യുഡിഎഫില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതാണ് വിവാദമായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും പിന്നീട് മരവിപ്പിക്കുകയും ചെയ്തു.

നേരത്തെ വടകര സീറ്റ് യുഡിഎഫ് നല്‍കിയിരുന്നത് ജെഡിയുവിനാണ്. എന്നാല്‍ ജെഡിയു ഇപ്പോള്‍ യുഡിഎഫില്‍ ഇല്ല. അതുകൊണ്ടുതന്നെ ആര്‍എംപിയെ ഉപയോഗിച്ച് മണ്ഡലം പിടിക്കാനാണ് യുഡിഎഫിന്റെ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം യുഡിഎഫിന് വടകരയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

Kozhikode
English summary
RMP will contest in Vadakara seat in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X