വടകരയിൽ ആർഎംപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം: ജനൽച്ചില്ലുകൾ തകർത്തു
കോഴിക്കോട്: വടകര ഏറാമലയിൽ ആർഎംപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ഏറാമല പഞ്ചായത്ത് അംഗമായ ജി രതീഷിന്റെ വീടിന് നേർക്കാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽച്ചില്ലുകൾ അക്രമികൾ അടിച്ച് തകർത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന ആരോപണവുമായി ആർഎംപി രംഗത്തെത്തിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനെയും ടിപി ചന്ദ്രശേഖരന്റെയും കെകെ രമയുടെയും മകൻ അഭിനന്ദ് ചന്ദ്രശേഖറിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് നേരത്തെ ഊമക്കത്തും വന്നിരുന്നു. കെ കെ രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിലേക്കായിരുന്നു കത്ത് വന്നത്. ചാനൽ ചർച്ചയിൽ എ എൻ ഷംസീറിനെതിരെ പറയരുതെന്നും കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.












Click it and Unblock the Notifications