കോഴിക്കോട് ബസ് മറിഞ്ഞ് മൂന്നു മരണം
കോഴിക്കോട്: ബൈപ്പാസില്‍ രാമനാട്ടുകരയ്ക്കടുത്തുവെച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കൊല്ലൂര്‍ മൂകാംബിക ദര്‍ശനം കഴിഞ്ഞ മടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ജയലക്ഷ്മി, അനു, ചന്ദ്രശേഖരന്‍ എന്നിവരാണ് മരിച്ചതെന്ന് ചില പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications