കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊയിലാണ്ടി നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്: ബൈപ്പാസിനു പുറമെ റോഡ് വീതി കൂട്ടും!

  • By Desk
Google Oneindia Malayalam News

കൊയിലാണ്ടി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ റോഡിന് ഇനിയും വീതികൂട്ടാന്‍ തീരുമാനം. ബൈപ്പാസ് നിര്‍മാണം നിലനിര്‍ത്തി തന്നെയാണിത്. കോടതി-സ്‌റ്റേഡിയം പ്രദേശം മുതല്‍ കോഴിക്കോട് ഭാഗം വരെ രണ്ടു ഭാഗത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം റോഡില്‍ ഇരുവശത്തും വീതി വര്‍ധിപ്പിക്കും. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കാനാവശ്യമായ സംവിധാനങ്ങളും സിഗ്നലനിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. കൊയിലാണ്ടി നഗരത്തില്‍ മണിക്കൂറുകള്‍ ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ടൗണ്‍ഹാളില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

<strong>ശബരിമല സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫിസല്ല: ബിജെപി, നൂറുകണക്കിന് നിപരാധികളെ കേസില്‍ കുടുക്കി!!</strong>ശബരിമല സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫിസല്ല: ബിജെപി, നൂറുകണക്കിന് നിപരാധികളെ കേസില്‍ കുടുക്കി!!


നിലവിലെ ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള ബൈപ്പാസ് നിര്‍മാണത്തില്‍ നിന്ന് പിന്‍മാറുന്നില്ല. ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം ബൈപ്പാസ് നിര്‍മാണം തന്നെയാണെന്നും അതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയായാലും നഗരഹൃദയഭാഗമെന്ന നിലയില്‍ കൊയിലാണ്ടിയില്‍ ഗതാഗതകുരുക്ക് ഇല്ലാതെ ഭാവിയില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനും ഇതുപോലെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ട്രാഫിക് നിയന്ത്രണപരിപാടികള്‍ ആവശ്യമാണ് ഇത് സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ നാറ്റ്പാക്, റോഡ് സേഫ്റ്റി അതോറിറ്റിയെയും ജില്ലാ കലക്ടറെയും ചുമതലപ്പെടുത്തി.

meetingonroadconstruction

റോഡിലേക്കുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂമി ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. എം.എല്‍.എ, സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നഗരമധ്യത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍, വൈദ്യുതിക്കാലുകള്‍ എന്നിവ നവംബര്‍ പത്തിനകം മാറ്റി സ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഗതാഗത പരിഷ്‌കരണം സംബന്ധിച്ച് ദേശീയപാതയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി.

യോഗത്തില്‍ കെ ദാസന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(കെ.ആര്‍.എസ്.എ) ടി. ഇളങ്കോവന്‍, ആര്‍.ഡി.ഒ വി.പി അബ്ദുറഹ്മാന്‍, വടകര ആര്‍.റ്റി.ഒ വി.വി മധുസൂദനന്‍, കൊയിലാണ്ടി സി.ഐ കെ ഉണ്ണികൃഷ്ണന്‍, തഹസില്‍ദാര്‍ പി പ്രേമന്‍, കെ.എസ്.ഇ.ബി, യു.എല്‍.സി.സി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kozhikode
English summary
road construction plans in quilandy after block
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X