കോഴിക്കോട് അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് കവർച്ചാസംഘം
സംഭവത്തിൽ കാക്കൂർ സ്വദേശികളായ സനു കൃഷ്ണൻ, ഷംനാസ് എന്നിവരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് രണ്ടംഗ സംഘം. എളേറ്റില്‍ വട്ടോളിയിലാണ് മോഷ്ടാക്കളുടെ ക്രൂരത. ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് മൈബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തിൽ കാക്കൂർ സ്വദേശികളായ സനു കൃഷ്ണൻ, ഷംനാസ് എന്നിവരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

കുറച്ച് നാളായി എളേറ്റിലെ ഇയ്യാട് റോഡിൽ താമസക്കാരനാണ് ബിഹാർ സ്വദേശിയായ അലി അക്ബർ. വെള്ളിയാഴ്ച റോഡരികിൽ നിൽക്കുകയായിരുന്ന അലിയുടെ അടുത്തേക്ക് എത്തിയ പ്രതികൾ ഫോൺ ചെയ്യാനായി മൊബൈൽ ആവശ്യപ്പെട്ടു. അലി മൊബൈൽ നൽകിയതോടെ നമ്പർ അടിക്കുന്ന പോലെ കാണിച്ച് സംസാരിക്കുകയും കൂട്ടാളി ബൈക്ക് മുന്നോട്ട് എടുക്കുകയായിരുന്നു.
Recommended Video
ബൈക്കിന്റെ പിന്നിൽ പിടിച്ച് നിന്നിരുന്ന അലിയെ സംഘം ഏറെ ദൂരം വലിച്ചിഴച്ചു. ബൈക്കിന്റെ വേഗത വർധിപ്പിച്ചും വെട്ടിച്ച് മാറ്റിയും രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്കിൽ നിന്ന് പിടിവിട്ട അലി ബൈക്കിനെ പിന്തുടർന്നു. ഇതിനിടെ ബൈക്കിന് പിന്നിലുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചുവീണു. അലി അക്ബർ ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഇതിനിടെ ഇയാളുടെ മൊബൽ ഫോൺ റോഡിലേക്ക് തെറിച്ചുവീണു. ഇത് നാട്ടുകാർ കൊടുവള്ളി പൊലീസിന് കൈമാറി. പരുക്കേറ്റ അലി ആശുപത്രിയിൽ ചികിത്സ തേടി.












Click it and Unblock the Notifications