3 വാര്‍ഡുകള്‍ പിടിച്ചെടുക്കുമെന്ന് ബിജിപി: മാവൂര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ എന്‍ഡിഎ മുന്നണിയിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. യുവത്വവും പരിചയ സമ്പത്തും അടങ്ങുന്ന സ്ഥാനാര്‍ത്ഥികളെയാണ് ഇക്കുറി പഞ്ചായത്ത തിരഞ്ഞെടുപ്പിലേക്ക് ബിജെപി നിയോഗിച്ചിരിക്കുന്നത്. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും ഇത്തവണ പഞ്ചായത്തില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുവെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
പഞ്ചായത്തിന്റെ പല ഭാഗത്തും കൊവിഡ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുന്നതിനാല്‍ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനാണ് കുടുതല്‍ തല്‍ ശ്രദ്ധ നല്‍കുന്നത്. 18 വാര്‍ഡുകളാണ് മാവൂര്‍ പഞ്ചായത്തിലുള്ളത്. ഇതില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. മലപ്പുറം, വളയന്നൂര്‍ തുടങ്ങിയ വാര്‍ഡുകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ രണ്ടാമത് എത്തിയിരുന്നു.

ഇത്തവണ ഈ രണ്ട് വാര്‍ഡുകളും കണിയാത്ത് വാര്‍ഡും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയം സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മാവൂരിലും തിരഞ്ഞെടുപ്പ് എന്‍ഡിഎ മുന്നണിക്ക് അനുകൂലമാവുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുനോജ് പറഞ്ഞു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications