കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

3 വാര്‍ഡുകള്‍ പിടിച്ചെടുക്കുമെന്ന് ബിജിപി: മാവൂര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ എന്‍ഡിഎ മുന്നണിയിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. യുവത്വവും പരിചയ സമ്പത്തും അടങ്ങുന്ന സ്ഥാനാര്‍ത്ഥികളെയാണ് ഇക്കുറി പഞ്ചായത്ത തിരഞ്ഞെടുപ്പിലേക്ക് ബിജെപി നിയോഗിച്ചിരിക്കുന്നത്. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും ഇത്തവണ പഞ്ചായത്തില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുവെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

'പ്രഭാരി' പ്രശ്നം: ബിജെപിയിൽ ഇനി പോര് മൂർച്ചിക്കും; എതിർപക്ഷങ്ങൾ ഒന്നിച്ചാൽ, സുരേന്ദ്രൻ വിയർക്കും'പ്രഭാരി' പ്രശ്നം: ബിജെപിയിൽ ഇനി പോര് മൂർച്ചിക്കും; എതിർപക്ഷങ്ങൾ ഒന്നിച്ചാൽ, സുരേന്ദ്രൻ വിയർക്കും

പഞ്ചായത്തിന്‍റെ പല ഭാഗത്തും കൊവിഡ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുന്നതിനാല്‍ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനാണ് കുടുതല്‍ തല്‍ ശ്രദ്ധ നല്‍കുന്നത്. 18 വാര്‍ഡുകളാണ് മാവൂര്‍ പഞ്ചായത്തിലുള്ളത്. ഇതില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. മലപ്പുറം, വളയന്നൂര്‍ തുടങ്ങിയ വാര്‍ഡുകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ രണ്ടാമത് എത്തിയിരുന്നു.

 bjp

ഇത്തവണ ഈ രണ്ട് വാര്‍ഡുകളും കണിയാത്ത് വാര്‍ഡും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയം സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മാവൂരിലും തിരഞ്ഞെടുപ്പ് എന്‍ഡിഎ​ മുന്നണിക്ക് അനുകൂലമാവുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി പഞ്ചായത്ത് പ്രസിഡന്‍റ് സുനോജ് പറഞ്ഞു.

യുഡിഎഫ് സർക്കാർ പണമെടുത്തപോലയല്ല ഇത്; കിഫ്ബിക്കെതിരായ വിമർശനത്തിൽ പ്രതിപക്ഷത്തിനെതിരെ വീണ ജോർജ്യുഡിഎഫ് സർക്കാർ പണമെടുത്തപോലയല്ല ഇത്; കിഫ്ബിക്കെതിരായ വിമർശനത്തിൽ പ്രതിപക്ഷത്തിനെതിരെ വീണ ജോർജ്

 കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങി കേരളം ഇപ്പോൾ കടത്തിലായി;ഐസക്കിന്റെ തന്ത്രം വിലപ്പോകില്ല:ഉമ്മൻചാണ്ടി കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങി കേരളം ഇപ്പോൾ കടത്തിലായി;ഐസക്കിന്റെ തന്ത്രം വിലപ്പോകില്ല:ഉമ്മൻചാണ്ടി

Kozhikode
English summary
RSP to contest alone in Kottayam district; Will try to defeat Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X