കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളെ വഞ്ചിച്ചുവെന്ന് ആര്‍എസ്എസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും സുപ്രീംകോടതി വിധിക്കെതിരെ സാവകാശ ഹര്‍ജി നല്‍കുമെന്നും നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ഇപ്പോള്‍ വഞ്ചനാപരമായ നിലപാടാണെടുത്തതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.


ക്ഷേത്രവും ക്ഷേത്രാചാരങ്ങളും സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന പണത്തില്‍ നിന്ന് ഭീമമായ തുക നല്‍കിയാണ് സുപ്രീം കോടതിയില്‍ ക്ഷേത്രാചാരങ്ങള്‍ക്കെതിരെ വാദിക്കാന്‍ അഭിഭാഷകനെ നിശ്ചയിച്ചത്. ക്ഷേത്ര വിശ്വാസികളോടുള്ള ദേവസ്വം ബോര്‍ഡിന്റെ വെല്ലുവിളിയാണിത്. സിപിഎമ്മിന്റെ രാഷട്രീയ താല്‍പ്പര്യങ്ങള്‍സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനില്ലെന്ന് അവര്‍ മനസ്സിലാക്കണം.

sabarimala33-600-1

ക്ഷേത്രാചാരങ്ങല്‍ ലംഘിക്കാന്‍ പിന്തുണ നല്‍കിയ ദേവസ്വം ബോര്‍ഡിന് ഇനി നിലനില്‍ക്കാനവകാശമില്ല. സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡും സര്‍ക്കാറുമെടുത്ത നിലപാടില്‍ പ്രതിഷേധിച്ച് ശബരിമലകര്‍മ്മസമിതി എട്ടിന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ ദിനാചരണവുമായി ആര്‍എസ്എസ് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Kozhikode
English summary
rss criticise devaswom board on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X