കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേസരി വാരിക ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനായി മോഹന്‍ ഭാഗവത് കോഴിക്കോട്ടെത്തി

Google Oneindia Malayalam News

കോഴിക്കോട്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കോഴിക്കോട്ടെത്തി. കേസരി വാരികയുടെ ആസ്ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ഇന്നലെ രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരകന്‍മാരായ എസ്. സുദര്‍ശനന്‍, എ. വിനോദ്, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, കേസരി മാനേജിങ്ങ് ട്രസ്റ്റി അഡ്വ പികെ ശ്രീകുമാര്‍, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

1

വൈകിട്ട് നടന്ന കേസരി ജീവനക്കാരുടെയും ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലും മോഹന്‍ ഭാഗവത് പങ്കെടുത്തു. 29 ന് രാവിലെ 10 ന് ചാലപ്പുറത്തുള്ള കേസരി ആസ്ഥാന മന്ദിരത്തിലെ പരമേശ്വരം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേസരി ആസ്ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടനം ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ പിആര്‍. നാഥന്‍ അദ്ധ്യക്ഷനാകും.

കുരുക്ഷേത്രപ്രകാശന്‍, കേസരി പബ്ലിക്കേഷന്‍സ് എന്നിവ പ്രസിദ്ധീകരിക്കുന്ന ഏഴ് പുസ്തകങ്ങളുടെ പ്രകാശനം ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കും. തുടര്‍ന്ന് സംഗീതസംവിധായകനും ഗാനരചയിതാവുമായ കൈതപ്രം രചിച്ച ഗീതം, സിനിമാ പിന്നണി ഗായകന്‍ ദീപാങ്കുരന്‍ ആലപിക്കും. ഗീതത്തിനുശേഷം ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനഭാഷണം നടത്തും. വയലിന്‍ കച്ചേരി, ഞെരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം, സരസ്വതീ പൂജ, സമാദരണം എന്നിവയും നടക്കും.

Recommended Video

cmsvideo
India is holding dry run in four states

ഉച്ചയ്ക്കുശേഷം സ്വാമി ചിദാനന്ദപുരി, ഇ. ശ്രീധരന്‍ തുടങ്ങിയവരുമായി ഡോ. മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തും. 30 ന് തിരുവനന്തപുരത്ത് എത്തി വെള്ളയമ്പലത്തെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഡോ സിവി ആനന്ദബോസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. 31ന് ആര്‍എസ്എസ് സംസ്ഥാനതല യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. വൈകിട്ട് മുംബൈയിലേക്ക് യാത്രതിരിക്കും.

Kozhikode
English summary
rss leaders mohan bhagawat reached kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X