കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റൂറൽ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് റെയിഡ്;വടകരയിൽ വീണ്ടും കഞ്ചാവ് വേട്ട:ഒരാൾ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

വടകര:റൂറൽ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് വടകരയിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ.മലപ്പുറം മേൽമുറി ഊരകം നീലാഞ്ചേരി അബ്ബാസിനെ(30)യാണ് വടകര സി.ഐ.ടി.മധുസൂദനൻ നായരും സംഘവും അറസ്റ്റ് ചെയ്തത്.ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ വടകര പഴയ ബസ് സ്റ്റാൻഡിൽ വെച്ച് കഞ്ചാവ് വിൽപ്പനയ്ക്ക് ശ്രമിക്കുന്നതിനിടയിലാണ് പ്രതി സ്‌ക്വാഡിന്റെ വലയിലാകുന്നത്.കരിയർ ഏജന്റാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

തമിഴ്നാട്,ബംഗളുരു ഭാഗങ്ങളിൽ നിന്നാണ് പ്രതി കഞ്ചാവ് എത്തിക്കുന്നത്.വടകരയും,പരിസര പ്രദേശങ്ങളിലും വിദ്യാലയങ്ങളും,കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനയ്ക്ക് എത്തിക്കുന്നതാണ് കഞ്ചാവ്.സ്‌ക്വാഡിൽ വടകര എസ്.ഐ. കെ.എ .ഷറഫുദ്ധീൻ,എ.എസ്.ഐ മാരായ സി.എച്ച്.ഗംഗാധരൻ,കെ.പി.രാജീവൻ,ബാബു കക്കട്ടിൽ,സീനിയർ സി.പി.ഒ.സി.യൂസഫ്,സിവിൽ പോലീസ് ഓഫീസർമാരായ ഷാജി.വി,പ്രദീപൻ എന്നിവർ നേതൃത്വം നൽകി .ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി മധ്യ വയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.തൃശൂർ മുകുന്ദപുരം മത്തത്തൂർ കറുത്തേടത്ത് ദിനേശനാണ്(55)കഞ്ചാവ് വിൽപ്പനയ്ക്കിടയിൽ അറസ്റ്റിലായത്.ഇന്നലെ വൈകീട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ശ്രീമണി ടൂറിസ്റ്റ് ഹോമിന് സമീപം വെച്ചാണ് റൂറൽ എസ്.പി.യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടി കൂടിയത്.

news

100 ഗ്രാമിന്റെ പാക്കറ്റുകളിലാക്കിയാണ് മൊത്ത വിൽപ്പന.ഇതിനു 3000 രൂപയാണ് ഒരു പാക്കറ്റിന്‌ ഈടാക്കുന്നത്.മലപ്പുറം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയയിലെ കണ്ണിയാണ് പ്രതി.തമിഴ്നാട്ടിലെ തേനി,കമ്പം എന്നിവിടങ്ങളിൽ നിന്നാണ് പ്രതി കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.സ്‌ക്വാഡിൽ നാർക്കോട്ടിക് ഡി.വൈ.എസ്.പി അശ്വിൻ കുമാർ,വടകര സി.ഐ.ടി.മധുസൂദനൻ നായർ,എ.എസ്.ഐ.മാരായ എം.പി.ഗംഗാധരൻ,കെ.പി.രാജീവൻ,സീനിയർ സി.പി.ഒ കെ.യൂസഫ്, സിപിഒ മാരായ ഷാജി,പ്രദീപൻ എന്നിവർ ഉണ്ടായിരുന്നു.

Kozhikode
English summary
Rural district anti narcotic special squad raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X