പ്രണയം പൂവണിയിക്കാന്‍ റഷ്യയില്‍ നിന്ന് കേരളത്തിലേക്ക്; നേരിട്ടത് ക്രൂരപീഡനം, വീണ്ടും നാട്ടിലേക്ക്
കോഴിക്കോട്: തന്റെ പ്രണയം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയായിരുന്നു റഷ്യയില്‍ നിന്ന് അവള്‍ കോഴിക്കോട്ടേക്ക് എത്തിയത്. റഷ്യയില്‍ നിന്ന് വിമാനം കയറുമ്പോള്‍ തന്റെ കാമുകന്‍ തന്നെ പൊന്നുപോലെ നോക്കുമെന്ന വിശ്വസം അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍ എല്ലാം ചീട്ടുകൊട്ടാരം തകരുന്നത് പോലെയായിരുന്നു സംഭവിച്ചത്. കാമുകനെ കാണാന്‍ കോഴിക്കട്ടെത്തിയ അവളെ കാത്തിരുന്നത് പീഡനങ്ങളും ദുരിതങ്ങളുമായിരുന്നു. ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് അവള്‍ സ്വന്തം നാട്ടിലേക്ക് വിമാനം കയറി.
കോഴിക്കോട് കൂരാച്ചുകുണ്ട് സ്വദേശിയായ അഖിലുമായി പ്രണയത്തിലായ റഷ്യന്‍ യുവതി ഫെബ്രുവരി 19ന് ആയിരുന്നു കേരളത്തില്‍ എത്തിയത്. നാട്ടില്‍ എത്തിയാല്‍ വിവാഹിതനാകാമെന്ന വിശ്വാസത്തിലാണ് അവള്‍ രണ്ടും കല്‍പ്പിച്ച് കേരളത്തിലേക്ക് വിമാനം കയറിയത്. എന്നാല്‍ അവള്‍ പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍ നടന്നത്. നാട്ടില്‍ എത്തിയപ്പോള്‍ അഖിലിന്റെ മറ്റൊരു മുഖമാണ് അവള്‍ കണ്ടത്.

ലഹരിക്ക് അടിമയായ ആഖില്‍ യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. എന്നും തര്‍ക്കവും വഴക്കും മാത്രം. ഒരുരക്ഷയുമില്ലാതായി വന്നപ്പോള്‍ ആത്മഹത്യയെന്ന കടുംകൈയിന് പോലും ശ്രമിച്ചു. അതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. അഖിലിന്റെ മര്‍ദ്ദനം സഹിക്കാതയാതോടെ ടെറസില്‍ നിന്ന് താഴേക്ക് ചാടിയത്. എന്നാല്‍ പരിക്കേറ്റ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്നതിന്റെ തലേദിവസവും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പേരാമ്പ്രയിലേക്കുള്ള കാര്‍ യാത്രക്കിടെയിലും മുളിയിങ്ങലില്‍ വെച്ച് വാഹനത്തില്‍ നിന്നും യുവതി പുറത്തേക്ക് ചാടിയിരുന്നു. അന്ന് ഭാഗ്യത്തിനാണ് ഇവര്‍ രക്ഷപ്പെട്ടത്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. ഇവരെ കാറില്‍ സ്‌റ്റേഷനിലേക്ക് എത്തിച്ചു. വഴിയില്‍ വെച്ച് അഖില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ടായിിരുന്നു.
വിഷയത്തില്‍ പൊലീസ് ഇടപെട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ആഖില്‍ മയക്കുമരുന്നിന് അടിമയാണെന്നും പലതവണ യുവതിയെ മര്‍ദ്ദിച്ചിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു. യുവതിയുടെ പാസ്‌പോര്‍ട്ട് അഖില്‍ നശിപ്പിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. ഇപ്പോള്‍ യുവതി അഖിലിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തി റഷ്യയിലേക്ക് തിരിച്ചിയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ മാതാപിതാക്കള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത്. ചികിത്സ പൂര്‍ത്തിയാക്കിയ യുവതിയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇന്ന് രാവിലെ ദുബായിലേക്കുള്ള വിമാനത്തിലാണ് യാത്ര തുടങ്ങിയത്. അഖിലിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. യുവതി നേരത്തെ പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യ മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications