കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷക ഇന്‍ഷുറന്‍സ് റഫേലിനെക്കാളും വലിയ അഴിമതിയെന്ന് സായ്‌നാഥ്; ശബരിമല തന്നെ ഭയപ്പെടുത്തുന്നു......

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാജ്യം കടുത്ത സാമ്പത്തിക അസമത്വത്തിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി സായ്‌നാഥ്. നിയോ ലിബറലിസത്തിന്റെ ഭാഗമായി കടന്നുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്തെ ഇത്തരമൊരു അവസ്ഥയിലെത്തിച്ചത്. യുപിഎ സര്‍ക്കാരും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരേ സമീപനം സ്വീകരിച്ചിട്ടുണ്ട്.

<strong>സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം.... രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കം!!</strong>സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം.... രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കം!!

രാജ്യത്ത് ഒരുവശത്ത് കോടീശ്വരന്‍മാര്‍ കൂടി വരുമ്പോള്‍ മറുവശത്ത് സാധാരണക്കാരുടെ വരുമാനം കുറയുകയും കര്‍ഷകരടക്കമുള്ളവര്‍ ന്യായമായ പ്രതിഫലം ലഭിക്കാതെ ആത്മഹത്യയിലേക്ക് നീങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ്. രാജ്യത്തെ സമ്പത്തിന്റെ നല്ലൊരു പങ്കും ഏതാനും കോടീശ്വരന്‍മാരുടെ കൈകളിലാണെന്നും പി. സായ്‌നാഥ് പറഞ്ഞു. ഡി.വൈ.എഫ്.ഐ പതിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം.

Sainath

ജിയോ പോലുള്ള ടെലിഫോ കമ്പനികളുടെ പരസ്യങ്ങളില്‍ എല്ലാവിധ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പ്രത്യക്ഷപ്പെടുന്നു. ഇന്ത്യയിലെ ശരാശരി കര്‍ഷകന് മാസത്തില്‍ 6426 രൂപ പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. അല്പമെങ്കിലും ഇതില്‍ മെച്ചം കേരളം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ്. ഐ.പി.എസുകാരനായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഡാര്‍വിന്‍ തിയറിയുടെ അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയാത്ത നാടായി നാം ലോകരാജ്യങ്ങള്‍ക്കിടയില്‍ മാറുകയാണ്.

പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും വിദ്യാഭ്യാസ യോഗ്യതകള്‍ ഓരോ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിലും മാറിക്കൊണ്ടിരിക്കുകയാണ്. മീററ്റ് മുതല്‍ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആളെ നിലക്ക് ശബരിമല വിഷയത്തില്‍ കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഏറെ ഭയത്തോടു കൂടിയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷമായി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഭാഗത്തു നിന്നുള്ള പ്രതികരണങ്ങള്‍ ഈ ഭീതിജനകമായ കാലത്തും പ്രതീക്ഷ നല്‍കുന്നതാണ്. ജെ.എന്‍.യു, ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പൂനെ എന്നിവിടങ്ങളിലെ പ്രതിഷേധങ്ങള്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ആത്മഹത്യ ചെയ്യുന്ന വനിതാ കര്‍ഷകരുടെ കണക്കുകള്‍ പുറത്തുവരുന്നില്ല.

വനിതാ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അത് ആ നിലക്കല്ലാതെ വെറും ഗൃഹനാഥയുടെ മരണങ്ങളായാണ് എണ്ണപ്പെടുന്നത്. കര്‍ഷകരുടെ ഉത്പങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന റഫേല്‍ ഇടപാടിനെക്കാളും വലിയ അഴിമതിയാണെും സായിനാഥ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ അഴിമതിയാണ് ഇത്. മൂന്നു വര്‍ഷത്തിനിടെ 66000 കോടി രൂപ ഇന്‍ഷുറന്‍സിനായി കര്‍ഷകരില്‍ നിന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാരില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം 18 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലേക്കാണ് പോവുന്നത്. കര്‍ഷകരില്‍ നിന്ന് രണ്ട് ശതമാനവും സംസ്ഥാന സര്‍ക്കാര്‍ 16 ഉം കേന്ദ്രസര്‍ക്കാര്‍ 16 ഉം ശതമാനം വിഹിതം നല്‍കിയുള്ള പദ്ധതിയാണിത്. എന്നാല്‍ കര്‍ഷകര്‍ക്ക് ഈ പദ്ധതികൊണ്ട് യാതൊരു ഗുണവും ലഭിക്കുന്നില്ല. റിലയന്‍സ്‌പോലുള്ള കോര്‍പറേറ്റുകള്‍ക്കാണ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് നല്‍കാനുള്ള ചുമതല നല്‍കുന്നത്. ഇത്തരത്തില്‍ ചുമതല നല്‍കുന്നത് അഴിമതിയാണ്.

ഇപ്പോഴത്തെ സര്‍ക്കാരിന്റെ നയങ്ങളെല്ലാം കര്‍ഷക വിരുദ്ധമാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ ഒരു ദിവസം പോലും പാര്‍ലമെന്റില്‍ സമയം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാത്രിയില്‍ വരെ സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഓരോ ദിവസവും 2,000 കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍ നിന്നും പിന്മാറുകയാണ്. ഭൂമി കൈവശമുള്ള കര്‍ഷകരുടെ എണ്ണം കുറയുകയാണ്. കര്‍ഷകരുടെ കൃഷി സ്ഥലങ്ങള്‍ കോര്‍പറേറ്റ് ഭീമന്മാര്‍ കൈയ്യേറുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകാത്മഹത്യ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും മടിക്കുകയാണ്. ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോ പോലും കണക്കുകള്‍ പൂഴ്ത്തിവച്ചു. 20 വര്‍ഷത്തിനുള്ളില്‍ 3.10 ലക്ഷം കര്‍ഷകരാണ് മരിച്ചതെും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്, സെക്രട്ടറി അവോയ് മുഖര്‍ജി, വൈസ് പ്രസിഡന്റ് പ്രീതി ശേഖര്‍, എളമരം കരീം എം.പി, മന്ത്രി ടി.പി രാമകൃഷ്ണന്‍, പി. സതീദേവി, എം.വി ജയരാജന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പി മോഹനന്‍ മാസ്റ്റര്‍, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ദേവ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സിഹിതരായിരുന്നു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പതിനാലിന് അവസാനിക്കും.

Kozhikode
English summary
Sainath against central government's farmers insurance project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X