കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്നത് വൈദ്യുതി അടുപ്പ് വില്‍ക്കാന്‍: കൊണ്ടുപോയത് വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍, സംഭവം കോഴിക്കോട്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തവണവ്യവസ്ഥയില്‍ വൈദ്യുതി അടുപ്പ് വില്‍ക്കാനെത്തിയവര്‍ വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങളുമായി കടന്നു. കൂടരഞ്ഞിക്കു സമീപം കൂമ്പാറയിലാണ് സംഭവം. എതിര്‍പാറമ്മല്‍ ലക്ഷ്മി എന്ന വീട്ടമ്മായാണ് തട്ടിപ്പിനിരയായത്. ഒന്നര പവന്‍ തൂക്കം വരുന്ന മാലയും കാല്‍പവന്റെ മോതിരവുമാണ് നഷ്ടമായത്.

ബിജെപിക്ക് 'കട്ട ഷോക്ക്'.. നാലാംഘട്ടത്തില്‍ യുപിയില്‍ മാത്രം നഷ്ടം 10 സീറ്റ്, 72 ല്‍ പകുതിയും നഷ്ടംബിജെപിക്ക് 'കട്ട ഷോക്ക്'.. നാലാംഘട്ടത്തില്‍ യുപിയില്‍ മാത്രം നഷ്ടം 10 സീറ്റ്, 72 ല്‍ പകുതിയും നഷ്ടം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യുതി അടുപ്പ് വില്‍ക്കാനായി രണ്ടുപേര്‍ ഇവരുടെ വീട്ടിലെത്തിയത്. 6800 രൂപ വിലയുള്ള മൂന്ന് അടുപ്പുകള്‍ കാണിച്ച ഇവരില്‍ നിന്നു ഇഷ്ടപ്പെട്ട മോഡല്‍ വീട്ടമ്മ തെരഞ്ഞെടുത്തു. പണം നല്‍കി വാങ്ങിയ അടുപ്പിന്റെ പായ്ക്കറ്റ് പൊട്ടിച്ച് നോക്കാനും ഇതിനുള്ളില്‍ സമ്മാനത്തിനുള്ള സ്‌ക്രാച്ച് കാര്‍ഡ് ഉണ്ടെന്നും വില്‍പ്പനക്കാര്‍ പറഞ്ഞു. ഇതനുസരിച്ച് കാര്‍ഡ് എടുത്ത് ചുരണ്ടി നോക്കിയപ്പോള്‍ 1.5ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഇവ ലഭിക്കാന്‍ 32,000രൂപ അടയ്ക്കണമെന്നും പറഞ്ഞു.

fraud-22-1474

എന്നാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ താത്പര്യമില്ലെന്ന് അറിയിച്ച വീട്ടമ്മ സമ്മാനം പണമായി നല്‍കിയാല്‍ മതിയെന്ന് ആവശ്യപ്പെട്ടു. ഇതിനും നിശ്ചിത തുക കമ്പനിക്കു നല്‍കണമെന്ന് വില്‍പ്പനക്കാര്‍ പറഞ്ഞു. വീട്ടില്‍ പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ സ്വര്‍ണം പണയം വയ്ക്കാന്‍ അവര്‍തന്നെ നിര്‍ദേശിച്ചു. കച്ചവടക്കാരുടെ കാറില്‍ വീട്ടമ്മയെയും മകനെയും കൂമ്പാറ അങ്ങാടിയിലെ ബാങ്കില്‍ എത്തിച്ചു. ബാങ്ക് അവധിയായതിനാല്‍ അവരുമായി തിരുവമ്പാടി, ഓമശേരി എന്നിവിടങ്ങളില്‍ പോയി.

എന്നാല്‍ ഇവിടെയും ബാങ്കുകള്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് കൊടുവള്ളിയില്‍ ബാങ്ക് തുറന്നിട്ടുണ്ടെന്നും തങ്ങള്‍ പോയി പണയം വച്ചു കൊള്ളാമെന്നും ലക്ഷ്മിയെയും മകനെയും വിശ്വസിപ്പിച്ചു. വൈകുന്നേരം അഞ്ചാകുമ്പോഴേക്കും എത്താമെന്നു പറഞ്ഞ് പോയ വില്‍പ്പനക്കാരെ പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kozhikode
English summary
Sales man stolen gold chain from kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X