കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിനുവേണ്ടി പരോക്ഷമായി വോട്ടുതേടി സമസ്ത: മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരരുതെന്ന് ആഹ്വാനം!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫിനുവേണ്ടി വോട്ടുനല്‍കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത് സമസ്ത. നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരരുതെന്ന് അണികളോടു നിര്‍ദേശിച്ച സമസ്ത ദേശീയ രാഷ്ട്രീയത്തിലെ സമുന്നത നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുന്നത് ഗുണകരമാണെന്നും വ്യക്തമാക്കി. ഇതോടെ പ്രസ്താവനയിലൂടെ സംഘടന ആരെ പിന്തുണക്കുന്നുവെന്ന കാര്യം വ്യക്തമാവുന്നു. സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നല്‍കിയ പ്രസ്താവനയുടെ പൂര്‍ണരൂപം:

<strong>" title=""സഖാവ് ജയരാജന്‍ സിന്ദാബാദ്" വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച് കല്യാണ ചെക്കന്‍! വീഡിയോ" />"സഖാവ് ജയരാജന്‍ സിന്ദാബാദ്" വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച് കല്യാണ ചെക്കന്‍! വീഡിയോ

ഇന്ത്യ അതിനിര്‍ണായകമായ ഒരു പൊതുതെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുകയാണ്. ഒരു കാരണവശാലും മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരരുത്. രാജ്യത്തിന് ഒരുപോലെ അപകടകരമായ ഫാസിസവും തീവ്രവാദവും നാട്ടില്‍നിന്നും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടണം. മതേതരത്വത്തിനും ജനാധിപത്യത്തിനും കളങ്കം ഉണ്ടാക്കുന്നവര്‍ അധികാരം കൈയാളാന്‍ ഇടവരരുത്. മതേതര ശക്തികള്‍ പരസ്പരം പോരടിക്കേണ്ട സമയമല്ലിത്. ജനാധിപത്യ കക്ഷികള്‍ തങ്ങളുടെ കടമ വിസ്മരിക്കരുത്.

jifri-1553571

വര്‍ഗീയ കക്ഷികള്‍ അധികാരത്തിലേറിയാല്‍ രാജ്യം വലിയ വില കൊടുക്കേണ്ടി വരും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമോ വിവേചനമോ ഇല്ല. എന്നാല്‍ രാജ്യനന്മക്ക് വേണ്ടി സമസ്ത എക്കാലത്തും അതിന്റെ കടമ നിര്‍വഹിക്കാറുണ്ട്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ടവകാശം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകരുത്. മതേതര ജനാധിപത്യ ദേശീയരാഷ്ട്രീയത്തിലെ സമുന്നത നേതാക്കള്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് ഗുണകരമാണ്. അതു സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്.

Kozhikode
English summary
samasta seeks vote for udf in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X