കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നിയമലംഘനങ്ങളില്‍ കര്‍ശന നടപടിയെടുക്കണം; എന്നാല്‍ ഇതിന്റെ മറവില്‍ ഖുറാനെ അവമതിക്കാന്‍ ഇടവരരുത്'

Google Oneindia Malayalam News

കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്തിയ സംഭവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാനിടവരുന്ന തലത്തിലേക്ക് ആരും കൊണ്ടു പോകരുതെന്ന് ഇകെ വിഭാഗം സമസ്ത. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ആരു പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 ktjaleel

അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ മറവില്‍ മത സ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും അവമതിക്കാന്‍ ഇടവരരുത്. വിശുദ്ധ ഖുര്‍ആന്‍ പുണ്യ ഗ്രന്ഥമാണ്. സ്വര്‍ണ്ണക്കടത്തുമായി ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് ഒട്ടും നീതികരിക്കാനാവില്ല. ഇസ്ലാമിക വിശ്വാസികളെ അപരവല്‍ക്കരിക്കാനുള്ള ശ്രമം ഒരു കൂട്ടര്‍ കൊണ്ടുപിടിച്ചു നടത്തുമ്പോള്‍ ഖുര്‍ആനെ മറയാക്കി വിഷയം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്.

എല്ലാ മതേതര ജനാധിപത്യ കക്ഷികളും ഇക്കാര്യത്തില്‍ ജാഗ്രതയുള്ളവരാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയത്തിലേക്ക് ഖുറാനെ കൂടി ചര്‍ച്ചാ വിഷയമാക്കുന്നതില്‍ സമസ്ത് എപി വിഭാഗവും മുജാഹിദ് നേതാക്കളും രംഗത്തെത്തിയിരുന്നു.

ടിആര്‍എസ് എതിര്‍ത്തു; ബിജെപി പാടുപെടും, രാജ്യസഭയില്‍ വീഴുമെന്ന് പ്രതിപക്ഷം, കാര്‍ഷിക ബില്ല് നാളെടിആര്‍എസ് എതിര്‍ത്തു; ബിജെപി പാടുപെടും, രാജ്യസഭയില്‍ വീഴുമെന്ന് പ്രതിപക്ഷം, കാര്‍ഷിക ബില്ല് നാളെ

 കേരളത്തിൽ കള്ളക്കടത്തുകാരുടെ ഗവൺമെന്റ് , കുട്ടനാട്ടിൽ ബിജെപിക്ക് വിജയപ്രതീക്ഷ ; വിവി രാജേഷ് പറയുന്നു കേരളത്തിൽ കള്ളക്കടത്തുകാരുടെ ഗവൺമെന്റ് , കുട്ടനാട്ടിൽ ബിജെപിക്ക് വിജയപ്രതീക്ഷ ; വിവി രാജേഷ് പറയുന്നു

Kozhikode
English summary
samastha kerala jamiyyathul ulama about quran and jaleel issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X