കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുത്തലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണം: ശരീഅത്ത് നിയമത്തില്‍ തൊട്ടുകളിയില്ലെന്ന് സമസ്ത

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശരീഅത്തിനെതിരേയുള്ള ഏതൊരു നീക്കവും നിയമപരമായി നേരിടുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. കോടതിയില്‍ നിന്ന് ഇത്തരം നീക്കമുണ്ടായാല്‍ അതേ കോടതിയില്‍ ചോദ്യം ചെയ്യും. ശരീഅത്ത് നിയമത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മുഴുവന്‍ പള്ളികളിലും പ്രവേശനം ആവശ്യപ്പെട്ട് ചില മുസ്ലിം സ്ത്രീകള്‍ കോടതിയെ സമീപിക്കാനിരിക്കെയാണ് സമസ്തയുടെ പ്രതികരണം.

<strong>ക്ഷേത്രങ്ങൾക്ക് വേണ്ടി സർക്കാർ പ്രതിവർഷം ചെലവാക്കുന്നത് കോടികൾ! നുണപ്രചാരണം പൊളിച്ചടുക്കി മന്ത്രി</strong>ക്ഷേത്രങ്ങൾക്ക് വേണ്ടി സർക്കാർ പ്രതിവർഷം ചെലവാക്കുന്നത് കോടികൾ! നുണപ്രചാരണം പൊളിച്ചടുക്കി മന്ത്രി

മതനിയമങ്ങളില്‍ കൈക്കടത്താന്‍ ആര്‍ക്കും അവകാശമില്ല. ശരീഅത്ത് നിയമം സംരക്ഷിക്കാന്‍ സമാന മനസ്‌കരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാണ്. രാഷ്ട്രപതി ഇറക്കിയ മുത്വലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണം. നൂറ്റാണ്ടുകളായി തുടരുന്ന ശരീഅത്ത് അനുസരിച്ചു ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിച്ച് ഈയടുത്തകാലത്തായി കേന്ദ്രസര്‍ക്കാരും കോടതികളും സ്വീകരിച്ച ചില നടപടികള്‍ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

alikkutty-1539

ശരീഅത്തിനെതിരേയുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കോഴിക്കോട്ട് സമസ്ത ശരീഅത്ത് സമ്മേളനം നടക്കും. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും ധാര്‍മികതയെയും നിരാകരിച്ച് ലൈംഗിക അരാജകത്വത്തിലേക്ക് സമൂഹത്തെ തള്ളിവിടുന്ന സ്വവര്‍ഗരതിക്കും വിവാഹേതര ലൈംഗികതയ്ക്കുമുള്ള നിയമപരിരക്ഷ ഉണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ സമ്മേളനം ചര്‍ച്ചചെയ്യും.

പള്ളികളുടെ സാധുത ചോദ്യം ചെയ്യുംവിധം ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ സമുദായത്തിനുണ്ടാക്കിയ ആശങ്കകളും സമ്മേളനത്തില്‍ വിശകലനം ചെയ്യും. സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സംസ്ഥാനമെങ്ങും ശരീഅത്ത് ദിനമായി ആചരിക്കും. പള്ളികളില്‍ ജുമുഅക്ക് ശേഷം പ്രത്യേക പ്രഭാഷണം നടക്കും. ഇതൊടൊപ്പം മുത്വലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 10 ലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിക്കും. സംസ്ഥാനത്തിനു പുറത്തും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ശരീഅത്ത് സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമ്മേളനങ്ങളും ഒപ്പു ശേഖരണവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എസ്.വൈ.എസ് ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സംഘാടക സമിതി ജന.കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.വൈ.എസ് സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി എന്നിവരും സംബന്ധിച്ചു.

Kozhikode
English summary
samastha on tripple talaq ordinance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X