കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഖഫ് ട്രൈബ്യൂണലില്‍ പുതിയ ജഡ്ജിമാരുടെ നിയമനം, ശരീഅത്ത് നിയമത്തിലും ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തിലും നീതിയുക്തമായ തീരുമാനങ്ങളുണ്ടായില്ല; സര്‍ക്കാരിനെതിരെ സമസ്ത പ്രക്ഷോഭത്തിലേക്ക്...

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വിവിധ വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് സമസ്ത പ്രക്ഷോഭത്തിലേക്ക്. വഖഫ് ട്രൈബ്യൂണലില്‍ പുതിയ ജഡ്ജിമാരുടെ നിയമനം, ശരീഅത്ത് നിയമത്തിലും ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തിലും നീതിയുക്തമായ തീരുമാനങ്ങളുണ്ടാവാത്തത് തുടങ്ങി തെറ്റായ നിലപാടുകള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ആവശ്യമായാല്‍ സമസ്ത നേതൃത്വം നല്‍കുമെന്ന് അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

<strong>കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ 22 സീറ്റ് നേടും.... ശക്തി ആപ്പിന്റെ പ്രവചനം ഇങ്ങനെ</strong>കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ 22 സീറ്റ് നേടും.... ശക്തി ആപ്പിന്റെ പ്രവചനം ഇങ്ങനെ

വഖഫ് ട്രൈബ്യൂണലില്‍ പുതുതായി രണ്ടു ജഡ്ജിമാരെ നിയമിക്കുമ്പോള്‍ നിക്ഷ്പക്ഷരായവരേ നിയമിക്കുമെന്ന് സമസ്തക്ക് മുഖ്യമന്ത്രി ഉറപ്പ് തന്നതാണ്. എന്നാല്‍ ഇതിനു വിരുദ്ധമായാണിപ്പോള്‍ നിയമനം ഉണ്ടാകാന്‍ പോകുന്നത്. ഇവര്‍ നിക്ഷ്പക്ഷരല്ലെന്നുമാത്രമല്ല, സമസ്തയുടെ എതിര്‍കക്ഷികളായി രംഗത്തുവന്നവരാണ്. തങ്ങളുടെ പക്ഷക്കാരാവണം ജഡ്ജിമാര്‍ എന്നു സമസ്ത ആവശ്യപ്പെടുന്നില്ല. എന്നാല്‍ പരസ്യമായി എതിര്‍ക്കുന്നവര്‍ ആവരുത്. ഈ തീരുമാനം സര്‍ക്കാര്‍ മാറ്റുംവരേ സമസ്ത ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Jifri Muthukoya

നേരത്തെ ഈ വിഷയത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യമന്ത്രിയെ കണ്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. താനും മുഖ്യമന്ത്രിയെ കണ്ട് വിഷയം ഉണര്‍ത്തിയതാണ്. അപ്പോള്‍ അദ്ദേഹം അനുഭാവപൂര്‍ണമായാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയെ കണ്ട് അദ്ദേഹം വാക്കുപാലിച്ചില്ലെന്ന കാര്യം ഓര്‍മിപ്പിക്കും. സമരത്തിന്റെ ആദ്യ പടിയായി ഈ മാസം 19ന് കോഴിക്കോട്ട് മുതവല്ലിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.

ശരീഅത്ത് നിയമത്തില്‍ മുസ്‌ലിം സമുദായത്തെ പ്രതികൂലമാക്കുന്ന റൂള്‍സില്‍ നിര്‍ബന്ധമായും മാറ്റം വരുത്തണം. ശരീഅത്ത് നിയമത്തില്‍ മത സംഘടനകളുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനങ്ങളെടുക്കാന്‍ പാടുള്ളൂ. അതിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ മാറ്റം വരുത്തുംവരെ ശക്തമായ സമര പരിപാടികളുമായി സമസ്ത മുന്നോട്ടുപോകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തില്‍ സി.ബി.ഐ രണ്ടു തവണ റിപ്പോര്‍ട്ട് നല്‍കി.

അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ആത്മഹത്യ ചെയ്യില്ല. അതൊരു കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്. ആ കൊലയാളികളെ കണ്ടെത്തുംവരേ സമസ്ത പ്രക്ഷോഭം തുടരും. അടുത്ത സമരം ഫെബ്രുവരി ആദ്യത്തില്‍ കോഴിക്കോട്ട് പ്രക്ഷോഭ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി. പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ഉമ്മര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്‌ലിയാര്‍, എ.വി അബ്ദുള്‍റഹ്മാന്‍ മുസ്‌ലിയാര്‍, അഡ്വ. കെ.എ ജലീല്‍, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ. എ റഹ്മാന്‍ ഫൈസി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, ഹബീബ് ഫൈസി കോട്ടോപാടം തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode
English summary
Samastha's protest against LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X