കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെറുതെ പേരിട്ടിട്ടെന്തു കാര്യം... ഇടുകയാണെങ്കില്‍ അഷറഫ് എന്നിടണം..

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വെറുതെ എന്റെ പേരില്‍ അവിടെ ആളുണ്ട്, ഇവിടെ ആളുണ്ട് എന്നു പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. നാട്ടാര്‍ക്കെന്തെങ്കിലും ഉപകാരം വേണം. തട്ടിമറിയാന്‍ മാത്രം നാടെങ്ങും ഒരേ പേരുണ്ടായിട്ടെന്തു കാര്യം..! ആളുകള്‍ക്ക് ഓര്‍ക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ വേണ്ടേ...!!

<strong>കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവം: ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍, സംഭവം തൃശൂരില്‍!</strong>കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവം: ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍, സംഭവം തൃശൂരില്‍!

എന്നാല്‍, അങ്ങനെ സാധാരണ പേരുകാരെ പോലെയല്ല കേരളത്തിലെ അഷറഫുമാര്‍. അവര്‍ ആ പേരില്‍ കൃത്യമായി ഒത്തുകൂടുന്നുണ്ട്. വെറുതെ ഒത്തുകൂടി കട്ടനടിച്ച് പിരിയുകയുമല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്. ഇത്തവണ ഒത്തുകൂടിയപ്പോള്‍ അവര്‍ കോഴിക്കോട് ബീച്ചാശുപത്രിയിലേക്ക് വീല്‍ ചെയറുകളാണ് നല്‍കിയത്. പതിവായി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്. നാലായിരത്തോളം അഷറഫുമാരാണ് അസോസിയേഷനു കീഴിലുള്ളത്.

ashrafs11-15

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഉമറുല്‍ ഫാറൂഖ് വീല്‍ചെയറുകള്‍ ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് കളത്തിങ്ങല്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീകല, അഷ്‌റഫ് പൂക്കോട്, അഷ്‌റഫ് താണിക്കല്‍, അഷ്‌റഫ് വലിയാട്ട്, അഷ്‌റഫ് കക്കാട്, അഷ്‌റഫ് കുടുക്കില്‍, അഷ്‌റഫ് കെ.പി, കളത്തില്‍ അഷ്‌റഫ്, ഡോ.ബിനു, ഡോ.വിപിന്‍ വര്‍ക്കി, നഴ്‌സിങ് സൂപ്രണ്ട് മേരി, ലോ സെക്രട്ടറി ബാബു സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് മനരിക്കല്‍ സ്വാഗതവും ഐ.പി അഷ്‌റഫ് നന്ദിയും പറഞ്ഞു.

Kozhikode
English summary
same name owners to met in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X