കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംഗീത രംഗത്ത് റോയൽറ്റി നടപ്പാക്കൽ: പ്രതിഷേധ സംഗീത യാത്ര സംഘടിപ്പിക്കുന്നു

  • By Desk
Google Oneindia Malayalam News

വടകര: പൊതു വേദികളിൽ സംഘടിപ്പിക്കുന്ന സംഗീത പരിപാടികൾക്ക് റോയൽറ്റി പിരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നാളെ(ജൂലൈ 6)വടകരയിൽ പ്രതിഷേധ സംഗീത യാത്ര സംഘടിപ്പിക്കുമെന്ന് വടകര മ്യൂസിഷ്യൻസ് വെൽഫെയർ അസ്സോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സംഗീത ഉപകരണങ്ങളുടെ സഹായത്തോടെ പാട്ടുകൾ പാടിയാണ് പ്രതിഷേധം.വൈകീട്ട് നാലു മണിക്ക് റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന യാത്ര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റിയാണ് ഇപ്പോൾ റോയൽറ്റി നിർബന്ധമാക്കി കൊണ്ട് സംസ്ഥാനത്ത് പ്രവർത്തനം ഊർജ്ജിതപ്പെടുത്തിയിരിക്കുന്നത്.

സംഗീത സംവിധായകരും രചയിതാക്കളും പ്രസാധകരും ഉൾപ്പെടുന്നതാണ് ഐ.പി.ആർ.എസ് എന്ന സംഘടന.ഓഡിറ്റോറിയത്തിലെ സീറ്റുകളുടെ എണ്ണം കണക്കാക്കിയും,പാട്ടുകളുടെ എണ്ണം നോക്കിയുമാണ് റോയൽറ്റി തുക കണക്കാക്കുന്നത്.കാണികളുടെ എണ്ണത്തിന് ആനുപാതികമായി തുക പരിപാടി ആരംഭിക്കുന്നതിന് മുൻപ് നൽകണമെന്നാണ് വ്യവസ്ഥ.റോയൽറ്റിക്ക് നിയമപരമായി അംഗീകാരമുള്ളതിനാൽ വ്യവസ്ഥകൾ ലംഘിച്ച് ഗാനമേളകൾ സംഘടിപ്പിച്ചാൽ നിയമ നടപടി നേരിടേണ്ടി വരികയും ചെയ്യും.

kozhikodemap

ഈ നിയമം കർശനമാക്കിയാൽ ഗാനമേളകളും പാട്ടുകളും അവതരിപ്പിക്കാൻ കഴിയാത്ത അവസ്ഥ സംജാതമാകുമെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ സജിത്ത് കോട്ടപ്പള്ളി,സുരേഷ് മണിയൂർ,ദാസൻ പതിയാരക്കര,രതീഷ് വടകര,അബ്ദുൾ സലീം വടകര,ജയൻ നാരായണ നഗരം,ഷാജേഷ് എന്നിവർ പങ്കെടുത്തു.

Kozhikode
English summary
Sangeetha yathra, a protest procession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X