കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സംഘപരിവാർ ഭീഷണി': കോഴിക്കോട്ടെ സിദ്ധീഖ് കാപ്പന്‍ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി

Google Oneindia Malayalam News

കോഴിക്കോട്: സംഘപരിവാർ ഭീഷണിയെ തുടർന്ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ഇന്ന് നടക്കേണ്ടിയിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി. പരിപാടിക്കെതിരെ ബി ജെ പി പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘാടകർക്ക് ക്രമസമാധാന പ്രശ്നം ഉയർത്തിയുള്ള നിർദ്ദേശം നല്‍കി. "ഇന്ന് നടക്കേണ്ടിയിരുന്ന ഈ പരിപാടി സംഘപരിവാര ഭീഷണിയെ തുടർന്നുള്ള പോലീസ്, നിർദേശത്തെ തുടർന്ന് മാറ്റി വെച്ചിരിക്കുന്നു''-എന്നാണ് സംഘാടകർ അറിയിച്ചത്.

ഞങ്ങൾക്ക് പ്രധാനം സിദ്ദിഖിന്റെ മോചനമാണ്

ഞങ്ങൾക്ക് പ്രധാനം സിദ്ദിഖിന്റെ മോചനമാണ്. ഒരു മാധ്യമ പ്രവർത്തകനെ അന്യായമായി രണ്ടു വർഷമായി ജയിലിലിടച്ചതിൽ പ്രതിഷേധിക്കാനുള്ള മാധ്യമ പ്രവർത്തകരുടെയും ജന പ്രതിനിധികളുടെയും പൊതു പ്രവർത്തകരുടെയും അദ്ദേഹത്തിന്റെ ഉറ്റവരുടെയും ജനാധിപത്യ അവകാശം നിഷേധിച്ച ഈ നടപടി ഈ 'ഇടതു മതേതര, ഭരണം നടക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലാണെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. സിദ്ദിഖിന്റെ മോചനം തന്നയാണ് പ്രധാനം. നിയമപരമായ പോരാട്ടം തുടരുമെന്നും സംഘാടകർ അറിയിച്ചു.

ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്

മുസ്​ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍

മുസ്​ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ചടങ്ങില്‍ എംകെ രാഘവന്‍ എംപി, കെകെ രമ എം എല്‍ എ, പി ഉബൈദുള്ള എം എല്‍ എ, ഒ അബ്ദുള്ള, കെപി നൌഷാദലി, എ വാസു തുടങ്ങിയവരും പ്രാസംഗികരായി നിശ്ചയിച്ചിരുന്നു. വർത്തക യൂണിയൻ നേതാക്കളായ അഞ്ജന ശശി, എം ഫിറോസ് ഖാൻ, കാപ്പൻ ഐക്യദാർഢ്യ സമിതി അധ്യക്ഷൻ എൻ പി ചെക്കുട്ടി, റൈഹാനത്ത് കാപ്പൻ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു.

ഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനിഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനി

ബി ജെ പി ജില്ലാ പ്രസിഡന്റ് വികെ സജീവന്‍

എന്നാല്‍ നിരോധിത തീവ്രവാദ സംഘടനകളെ വെളളപൂശാനുളള ഇത്തരം സമ്മേളനങ്ങള്‍ നിയമവിരുദ്ധമാണെന്നും ആരോപിച്ച് ബി ജെ പി ജില്ലാ നേതൃത്വം രംഗത്ത് എത്തുകയായിരുന്നു. രാജ്യദ്രോഹ ക്കേസില്‍പ്പെട്ടവരെ വെളളപൂശാനുളള ശ്രമമാണ് നടക്കുന്നത്. കേരള പോലീസ് മുൻകൈ എടുത്ത് സമ്മേളനം തടയണം. ഭീകരവാദ സംഘടനകളിൽ നിന്ന് പണം കൈപ്പറ്റുന്നവരാണ് ഇതിനു പിന്നിലെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് വികെ സജീവന്‍ ആരോപിച്ചു.

അറവുകാരന്‍റെ എല്ലിന്‍ കഷണം കിട്ടിയതിനുശേഷമുളള

അറവുകാരന്‍റെ എല്ലിന്‍ കഷണം കിട്ടിയതിനുശേഷമുളള വാലാട്ടല്‍ ആണിത്. പ്രൊഫ പി.കോയയെ എന്‍ഐഎ അറസ്റ്റു ചെയ്തപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും, പ്രൊഫസറുമാണെന്ന് പറഞ്ഞുകൊണ്ട് കോഴിക്കോട് ഇതേപോലെ പരിപാടി സംഘടിപ്പിച്ചിരുന്നു. പോലീസായാലും, പ്രൊഫസറായാലും, മാധ്യമപ്രവര്‍ത്തകനായാലും രാജ്യദ്രോഹക്കേസ് ഒരുപോലെയാണെന്ന് നിരോധിത സംഘടയെ സഹായിക്കാനിറങ്ങുന്നവര്‍ മനസ്സിലാക്കണം.

മറ്റ് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് കാരോടൊപ്പം

മാധ്യമപ്രവര്‍ത്തനത്തിനിടയിലല്ല, മറ്റ് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് കാരോടൊപ്പം കാമ്പസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി ഫണ്ട് നല്‍കി ഏല്‍പിച്ച ദൗത്യം നിര്‍വ്വഹിക്കാന്‍ പോകുമ്പോഴാണ് സിദ്ധീഖ് കാപ്പനെ രണ്ട് വര്‍ഷം മുമ്പ് യൂപി പോലീസ് അറസ്റ്റു ചെയ്യുന്നത്. ഇത്തരം പ്രതികളെ സഹായിക്കാന്‍ ഇറങ്ങുന്ന രാഷ്ട്രീയനേതാക്കളും, ജനപ്രതിനിധികളും ഭരണഘടനയേയും, രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുകയാണെന്നും ബി ജെപി നേതൃത്വം പറഞ്ഞു

ചരിത്രമുറങ്ങുന്ന കോഴിക്കോട് ടൗൺ ഹാൾ ഇത്തരത്തിലുള്ള നിയമവിരുദ്ധ സമ്മേളനത്തിന് വിട്ടുകൊടുത്ത കോർപ്പറേഷൻ നടപടി പിൻവലിക്കണം. സമ്മേളനത്തിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾ ഇതിൽ നിന്നും സ്വയം പിൻമാറണമെന്നും സജീവൻ ആവശ്യപ്പെട്ടു.

Kozhikode
English summary
'Sangh Parivar threat': Siddique Kappan cancels solidarity meeting in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X