ക്യാമാറാമാനായി സന്തോഷ് പണ്ഡിറ്റ് കലോത്സവത്തിന്
കോഴിക്കോട്: സ്വന്തം വീട്ടുമുറ്റത്ത് വര്‍ഷങ്ങള്‍ക്കുശേഷമെത്തിയ സംസ്ഥാന യുവജനോത്സവ വേദിയില്‍ താരമായി സന്തോഷ് പണ്ഡിറ്റ്. കോഴിക്കോട്ടുകാരനായ സന്തോഷ് പണ്ഡിറ്റ് കലോത്സവ വേദിയിലെ ചിത്രങ്ങള്‍ പകര്‍ത്താനും കാണികളിലൊരാളാകാനുമാണ് സ്ഥലത്തെത്തിയത്. താരത്തിന്റെ ജാഡകളൊന്നുമില്ലാതെ തന്നെ സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ സന്തോഷ് പണ്ഡിറ്റ് ഒരു സാധാരണക്കാരനായി.
ഓട്ടോഗ്രാഫ് ചോദിച്ചുവന്നവരെ നിരാശരാക്കാതെയും ആവശ്യപ്പെട്ടവര്‍ക്കൊപ്പം നിന്ന് ചിത്രമെടുത്തും കലോത്സവത്തിന്റെ പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജിലും മറ്റു വേദികളിലും സന്തോഷ് പണ്ഡിറ്റ് സന്ദര്‍ശനം നടത്തി. കാണികളുടെ ശ്രദ്ധ തന്നില്‍ പതിയുന്നത് മത്സരാര്‍ത്ഥിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് നടന്‍ പറഞ്ഞു.

സിനിമയില്‍ എത്തുന്നതിനു മുന്‍പ് മിക്ക കലോത്സവ വേദികളിലും താന്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. സിനിമയില്‍ എത്തിയശേഷം തിരക്കുകള്‍ കാരണവും ആളുകള്‍ തിരിച്ചറിയുന്നതും മൂലം പലപ്പോഴും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ സ്വന്തം നാടായ കോഴിക്കോട് കലോത്സവമെത്തിയാല്‍ തനിക്ക് വീട്ടിലിരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടുകാര്‍ മറ്റുള്ളവരെക്കാള്‍ കലയെ അല്‍പം കൂടുതലായി സ്‌നേഹിക്കുന്നവരാണ്. കലോത്സവ വേദികളിലെ തിരക്ക് അതിന് തെളിവാണ്. എന്നാല്‍, കലയെ സ്‌നേഹിക്കുക എന്നതിലുപരി കുട്ടികള്‍ കൂടുതല്‍ മത്സരബുദ്ധി കാട്ടുന്നത് കലയ്ക്ക് നന്നല്ല. അപ്പീലുകളുമായി സമ്മാനത്തിനുമാത്രമായി എത്തുന്നവരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.












Click it and Unblock the Notifications