കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാതാ പേരാമ്പ്രക്ക് പിന്നില്‍ സംഘപരിവാറോ? കലോത്സവ സ്വാഗതഗാന വിവാദം അന്വേഷിക്കണം: സിപിഎം

Google Oneindia Malayalam News

കോഴിക്കോട്: അറുപത്തിയൊന്നാമത് സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം വിമർശനത്തിനിടയാക്കിയത് ഗൗരവത്തോടെ കാണുന്നുവെന്ന് സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി. ദൃശ്യാവിഷ്ക്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽ ഡി എഫ് സർക്കാരും, കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സി പി എം ജില്ലാക്കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.

മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു, സഹായം അഭ്യർത്ഥിച്ച് ശാലിനിമോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു, സഹായം അഭ്യർത്ഥിച്ച് ശാലിനി

തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സി പി എം ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

matha

അതേസമയം, സ്വാഗതഗാനത്തിന് പിന്നില്‍ പ്രവർത്തിച്ച മാതാ പേരാമ്പ്രയെന്ന സംഘത്തിന് സംഘപരിവാർ സംഘടനകളുമായി വ്യക്തമായ അടുപ്പമുണ്ടെന്ന് പ്രദേശത്തെ പാർട്ടി പ്രവർത്തകർ തന്നെ ആരോപിക്കുന്നത്. 'മാത പേരാമ്പ്ര എന്തെന്നും ആരാണ് അതിന് പിന്നിലെ സൂത്രധാരെന്നും പകൽ പോലെ സുവ്യക്തം. ജാഗ്രതകുറവ് തന്നെയാണ് ഇത്തരം പോസ്റ്റിന് ഇടവരുത്തിയത്. കുറഞ്ഞ പക്ഷം പേരാമ്പ്രയിലെ പാർട്ടിയോട് മാതാ പേരാമ്പ്രയേ കുറിച്ചു ആരായമായിരുന്നു'- എന്നാണ് ഡി വൈ എഫ് ഐ നേതാവായിരുന്ന മുനീർ കൂരാച്ചുണ്ട് ജില്ല കമ്മിറ്റിയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് കുറിച്ചത്.

യുപിയില്‍ രാഹുലിന്റെ പിന്തുണ കണ്ട് ഞെട്ടി ബിജെപി; ഒപ്പം ചേർന്ന് പ്രതിപക്ഷ പാർട്ടികളും, പുതിയ നീക്കംയുപിയില്‍ രാഹുലിന്റെ പിന്തുണ കണ്ട് ഞെട്ടി ബിജെപി; ഒപ്പം ചേർന്ന് പ്രതിപക്ഷ പാർട്ടികളും, പുതിയ നീക്കം

'പാർട്ടിയുടെ തീരുമാനം സ്വാഗതാർഹം. മാത പേരാമ്പ്ര ഇന്നുവരെ അവതരിപ്പിച്ച എല്ലാ പരിപാടികളിലും ആർ എസ് എസ് ആശയങ്ങൾ കുത്തിതിരുകിയിരുന്നു എന്ന് കാണാം. പാർട്ടി വേദികളിലും പാർട്ടി സ്വാധീനത്താൽ ലഭിച്ച വേദികളിലും അവതരിപ്പിച്ച കലാപരിപാടികളിൽ സ്വാതന്ത്ര്യ സമരം അവതരിപ്പിക്കുമ്പോൾ സർവർക്കർ പോരാളിയാകുന്നത് കണ്ടിരുന്നവർക്കൊന്നും അത് മനസ്സിലായില്ല എന്ന് അറിയുന്നത് അത്ഭുതപ്പെടുത്തുന്നു ! ഹിന്ദുത്വത്തെയും ഹിന്ദുത്വ ആശയങ്ങളെയും പ്രത്യക്ഷത്തിൽ തന്നെ അവതരിപ്പിച്ചത് കണ്ടിരുന്നു കയ്യടിച്ചവർക്ക് ആ ആശയങ്ങളിലെ അപകടം മനസ്സിലായില്ലെങ്കിൽ ഇടതുപക്ഷ സംസ്കാരിക മണ്ഡലത്തിന് എന്തൊക്കെയോ സംഭവിച്ചു എന്ന് ആശങ്കപ്പെടണം!- എന്നാണ് പ്രസാദ് കൈതക്കല്‍ എന്ന സി പി എം പ്രവർത്തകന്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, കലോത്സവത്തിന്‍റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യവും സംഘപരിവാർ ബന്ധവും അന്വേഷിക്കണമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Kozhikode
English summary
School Kalolsavam: CPM Kozhikode District Committee calls for an inquiry into welcome song controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X