സ്വാഗത ഗാന വിവാദം അന്വേഷിക്കേണ്ടത് മോദിയാണോ: പിണറായി ന്യൂനപക്ഷത്തോട് മാപ്പ് പറയണം: കെ മുരളീധരന്‍
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തില്‍ സർക്കാറിനും സി പി എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി വടകര എംപി കെ മുരളീധരന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത ഗാന വിവാദം നരേന്ദ്ര മോദിയാണോ അന്വേഷിക്കേണ്ടതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. സ്കൂള്‍ കലോത്സവം സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയാണ്. അത്തരമൊരു പരിപാടിയിലാണ് ഇത് സംഭവിച്ചത്. അതുകൊണ്ട് തന്നെ ധാർമികമായ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി മുഴുവന്‍ സമയവും കോഴിക്കോട് ഉണ്ടായിരുന്നു. ചെയര്‍മാന്‍ കോഴിക്കോട് ജില്ലക്കാരന്‍ കൂടിയായ മുഹമ്മദ് റിയാസും അവിടെയുണ്ടായിരുന്നു. ഈ രണ്ട് മന്ത്രിമാരും അറിയാതെ എങ്ങനെയാണ് ആ സ്വാഗതഗാനം വേദിയില്‍ അവതരിക്കപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം. ദൃശ്യാവിഷ്‌ക്കാരം വിവാദമായ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സി പി എം കോഴിക്കോട് ജില്ലാ നേതൃത്വം രംഗത്ത് വന്നു. സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം വിമർശനത്തിനിടയാക്കിയത് ഗൗരവത്തോടെ കാണുന്നുവെന്ന് സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.
ദൃശ്യാവിഷ്ക്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽ ഡി എഫ് സർക്കാരും, കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സി പി എം ജില്ലാക്കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല.
ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സി പി എം ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications