Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു:14കാരി ജീവനൊടുക്കി

women crying
കോഴിക്കോട്: പെരുവണ്ണമുഴിക്കടുത്ത് സ്‌കൂള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. പീഡനത്തിനിരയായ പതിനാലുകാരി ആത്മഹത്യ ചെയ്തു. ആത്മഹത്യ ശ്രമം പരാജയപ്പെട്ട സഹപാഠിയുടെ മൊഴിയില്‍ നിന്നാണ് സ്‌കൂളില്‍ പീഡിപ്പിക്കപ്പെട്ട നിരവധി പെണ്‍കുട്ടികളുടെ വിവരം പുറത്തു വന്നത്.

ഒരു സ്ത്രീയടക്കം പത്ത് പേര്‍ പെണ്‍കുട്ടികളുടെ നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴിനല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സ്‌കൂളിലെ പതിനാലുകാരിയായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്കുള്ള കാരണം ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കിട്ടി ആത്മഹത്യ കുറിപ്പെഴുതി വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആത്മഹത്യ ശ്രമം പരാജയപ്പെടുകയും കത്തിലെ വിവരം രക്ഷിതാക്കള്‍ അറിയുകയും ചെയ്തതോടെയാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്തുവന്നത്.

പെണ്‍കുട്ടിയോട് പ്രണയം നടിച്ച് സാജിദ് എന്ന യുവാവ് കുട്ടിയെ സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചു. ഇതിന് പന്തിരിക്കര സ്വദേശിയായ സെറീന എന്ന സ്ത്രീയുടെ സഹായവുമുണ്ടായിരുന്നു. ജാനകിക്കാട്ടിലും കോഴിക്കോട് ബീച്ചിനടുത്തുള്ള ലോഡ്ജിലും കൊണ്ടുപോയി നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നത്രെ പീഡനം. ഇതേ സ്‌കൂളിലെ മറ്റ് പെണ്‍കുട്ടികളെയും ഇത്തരത്തില്‍ പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

എട്ടാം ക്ലാസ് മുതല്‍ കുട്ടിയെ പീഡിപ്പിച്ചുവരുന്നുണ്ടെന്നാണ് വിവരം. അത്മഹത്യ ശ്രമം നടത്തിയ പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് സെറീന എന്ന സ്ത്രീയുടേതടക്കം ഒമ്പത് പേരുടെ ലീസ്റ്റ് അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+