നിയന്ത്രണം വിട്ട സ്കൂട്ടർ ബസിന് അടിയില്‍പ്പെട്ട് കോഴിക്കോട് യുവതി മരിച്ചു
കോഴിക്കോട്: ബസിന് അടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കരിക്കാംകുളം തടമ്പാട്ട് താഴം റോഡിൽ ഓട്ടോയെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തണ്ണീർപന്തലിലെ കോൺഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകൾ അഞ്ചലി (24) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതോടെയാണ് അപകടം. യുവതിയെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
തടമ്പാട്ടുതാഴത്ത് നിന്ന് കരിക്കാംകുളത്തേക്ക് പോവുകയായിരുന്നു അഞ്ജലി. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് മുന്നില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിന് അടിയിലേക്ക് മറിയുകയായിരുന്നു. ബസ് കോഴിക്കോട് നഗരത്തില്‍ നിന്നും വരികയായിരുന്നു.

ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ജലിയുടെ ഭർത്താവ് നല്ലളം സ്വദേശിയായ വിപിന്‍ പട്ടാളത്തിലാണ്. മക്കൾ: ആദ്രിക, ആദ്വിക. അമ്മ: സുജാത. സഹോദരൻ നിധിൻ. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.












Click it and Unblock the Notifications