താമരശ്ശേരിയില്‍ സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടു പോയി: പണമിടപാട് തർക്കമെന്ന് സൂചന
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോവല്‍. താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആവോലം സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി 9.45 നാണ് സംഭവം. താമരശേരി വെഴുപ്പൂർ സ്കൂളിനു സമീപത്തുവെച്ച് അഷ്റഫിനെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊടിയത്തൂർ കേന്ദ്രീകരിച്ചുളള സംഘമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

അഷ്റഫിന്റെ സ്കൂട്ടർ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് പിന്നിലെന്നും സൂചനയുണ്ട്. വീട്ടിലേക്ക് വരുന്ന സമയത്ത് അഷ്റഫിന്റെ സ്കൂട്ടറിന് വട്ടം വെച്ച് നിർത്തിയ കാർ അദ്ദേഹത്തെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. അഷ്റഫ് അലിയെ കാറില്‍ കൊണ്ടുപോവുന്നതിനിടെ സംഘത്തിന്റേതെന്ന് സംശയിക്കുന്ന മറ്റൊരു കാറും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
അഷ്റഫിന്റെ ബന്ധുവും തട്ടിക്കൊണ്ടുപോയ ആളുകളും തമ്മിൽ ചല പണമിടപാടുകൾ നടന്നിരുന്നു. ഈ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.












Click it and Unblock the Notifications