കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തങ്ങളുടെ വോട്ടുകള്‍ യുഡിഎഫിനു നല്‍കിയെന്ന സിപിഎമ്മിന്റെ ആരോപണം ജാള്യത മറക്കാനുള്ള വില കുറഞ്ഞ തന്ത്രം; സ്വന്തം വീഴ്ചകൾ പരിഹരിക്കുന്നതിന് പകരം മറ്റുള്ളവരെ പരിചാരാൻ സിപിഎം ശ്രമിക്കുന്നുവെന്ന് എസ്ഡിപിഐ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് എസ്.ഡി.പി.ഐയുടെ വോട്ടുകള്‍ യു.ഡി.എഫിന് നല്‍കിയെന്ന സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ആരോപണം സ്വന്തം പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെയും വോട്ട് ചോര്‍ച്ചയുടെയും ജാള്യത മറക്കാനുള്ള വില കുറഞ്ഞ തന്ത്രമാണ് എന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ്് സി.പി.എ ലത്തീഫ് വ്യക്തമാക്കി. സ്വന്തം വീഴ്ചകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം മറ്റുള്ളവരെ പഴി ചാരി രക്ഷപ്പെടാനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ ഇവിടെയും ബംഗാള്‍ ആവര്‍ത്തിക്കും.

<strong><br>സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്സിൽ എസ്എഫ്ഐ നേതാവ് അറസ്റ്റിൽ; സംഭവം വടകരയിൽ, അക്രമം സ്ഥലം കൈയ്യേറിയത് ചോദ്യം ചെയ്തതിന്!!</strong>
സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്സിൽ എസ്എഫ്ഐ നേതാവ് അറസ്റ്റിൽ; സംഭവം വടകരയിൽ, അക്രമം സ്ഥലം കൈയ്യേറിയത് ചോദ്യം ചെയ്തതിന്!!

കഴിഞ്ഞ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് ലഭിച്ച വോട്ടുകള്‍ എവിടെ പോയെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മലപ്പുറം മണ്ഡലത്തില്‍ 43000 വോട്ടിന്റെ കുറവും പൊന്നാനിയില്‍ 120000 വോട്ടിന്റെ കുറവും എല്‍.ഡി.എഫി.നുണ്ട്. എന്നാല്‍ രണ്ടിടത്തും എസ്.ഡി.പി.ഐക്ക് നിയമ സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്.

SDPI

മലപ്പുറത്ത് യുഡി.എഫി.നുണ്ടായ വന്‍ ഭൂരിപക്ഷം താല്‍ക്കാലിക പ്രതിഭാസമാണ്. മോഡിപ്പേടി ആളിക്കത്തിച്ച് കൊണ്ടാണ് യു.ഡി.എഫ് ഈ നേട്ടമുണ്ടാക്കിയത്. ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കിയ മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ മതേതര വോട്ടുകള്‍ ഏകീകരിക്കുവാന്‍ കോണ്‍ഗ്രസിനോ ലീഗിനോ സാധിച്ചില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കര്‍ണാടകയില്‍ അതിന്റെ ഫലമുണ്ടാകുമെന്ന യു.ഡി.എഫിന്റെ വാദം തെറ്റായിരുന്നുവെന്നും അമേത്തിയില്‍ തോല്‍വി പേടിച്ചാണ് രാഹുല്‍ വയനാട്ടിലെത്തിയതെന്ന ബി.ജെ.പി ആരോപണം ശരിയായിരുന്നുവെന്നും തെളിഞ്ഞു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും മോഡി ഭരണം അവസാനിപ്പിക്കുമെന്നുമെന്നുള്ള പ്രചരണം കേരളത്തില്‍ ഗുണം ചെയ്തപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലൊന്നും അത് ഏശാതിരുന്നതിന്റെ കാരണം യു.ഡി.എഫ് നേതൃത്വം വിശദീകരിക്കണം.

Kozhikode
English summary
SDPI against CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X