Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിൽ കടലാക്രമണം രൂക്ഷം; ഇരുപത്തി അഞ്ചോളം വീടുകളിൽ വെള്ളം കയറി

വടകര: വടകരയിലെ ആവിക്കൽ മുതൽ മാടാക്കര ബീച്ച് വരെയുള്ള തീരദേശ മേഖലയിൽ കടലാക്രമണം
രൂക്ഷമായി. ഇരുപത്തി അഞ്ചോളം വീടുകൾ ഭീഷണി നേരിടുന്നു. ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. തീരദേശ റോഡുകളും പലയിടങ്ങളിലും തകർന്നു. ആവിക്കൽ ഭാഗത്ത് വീട്ടിലേക്ക് തിരമാല അടിച്ചു കയറിയതിനെ തുടർന്ന് വളപ്പിൽ അഞ്ജനയുടെ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

ഈ പ്രദേശത്ത് ചെറുവാണ്ടി ശങ്കരൻ, എടത്തിൽ കാഞ്ചന, പുതിയ പുരയിൽ സാവിത്രി, തെക്കേ പുരയിൽ സുരേഷ്, കെ പ്രേമൻ, കുരിയാടിയിൽ ശ്യാം ഭവനിൽ ശ്യാംരാജ്,കിണറ്റിങ്കര ഭരതൻ,പാണന്റവിട ബീനാ മനോഹരൻ,പുതിയ പുരയിൽ സ്മിതാ സുരേഷ്,പി.ഭാർഗ്ഗവൻ, വരയെന്റെ വളപ്പിൽ മധു, വരയന്റെ വളപ്പിൽ മനോഹരൻ, വരയന്റെ വളപ്പിൽ അനീഷ് എന്നിവരുടെ വീടുകൾ ഭീഷണി നേരിടുകയാണ്.

vadakara

കടലാക്രമണം രൂക്ഷമായ കുരിയാടി ബീച്ച്

ഒഞ്ചിയം വില്ലേജിൽ മാടാക്കര ബീച്ചിൽ വലിയ വീട്ടിൽ ലക്ഷ്മണൻ, വലിയ വീട്ടിൽ സുരേഷ് എന്നിവരുടെ വീടുകൾ ഏത് നിമിഷവും കടലെടുക്കുമെന്ന ഭീതിയിലാണ്. പലയിടങ്ങളിലും കടൽ ഭിത്തി നിർമ്മിക്കാത്തതാണ് ഭീഷണിക്ക് ആക്കം കൂട്ടുന്നത്. ആവിക്കൽ ബീച്ച് റോഡ്, കുരിയാടി ബീച്ച് റോഡ് എന്നിവ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകളും,തെങ്ങുകളും ഏത് നിമിഷവും കട പുഴകി വീഴാൻ പാകത്തിലാണുള്ളത്. ഡെപ്യൂട്ടി തഹസിൽദാർ രവീന്ദ്രൻ,മറ്റു റവന്യൂ ഉദ്യോഗസ്ഥർ,ജന പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+