കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയിൽ കനത്ത മഴ; ആവിക്കല്‍ മുതല്‍ അഴിത്തല വരെ കടല്‍ ക്ഷോഭം രൂക്ഷമായി

  • By Desk
Google Oneindia Malayalam News

വടകര: കനത്ത മഴ തുടരുന്നതിനിടയില്‍ വടകര മേഖലയില്‍ കടലാക്രണം രൂക്ഷമായി. ആവിക്കല്‍ മുതല്‍ അഴിത്തല വരെയുളള പ്രദേശത്താണ് കടല്‍ ക്ഷോഭം രൂക്ഷമായത്. . കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി.

സഫ്‌നാസ് പാണ്ടികശാല വളപ്പില്‍, തോട്ടുങ്ങല്‍ ബീവി, മൈമ്മു കൊയിലോത്ത്, സഫ്‌നാസ് ആവിക്കല്‍, പാണ്ടികശാല വളപ്പില്‍, കുനുമാച്ച ആവിക്കല്‍, പാണ്ടികശാല വളപ്പില്‍, സെറീന ചെറിയ പടയന്‍, ആസിയ വീരഞ്ചേരി, സൈന മുട്ടത്ത്, സുനീര്‍ ചെറുവത്ത്, സുബൈദ തക്കാരത്തി, ഹംസ പഴയപുര വളപ്പില്‍, സാദിക്ക് തട്ടാന്‍കണ്ടി എന്നിവരുടെ വീടുകളില്‍ വീടുകളിലാണ് വെള്ളം കയറിയത്.

sea attack

മുകച്ചേരി ഭാഗത്ത് കടലാക്രണമത്തില്‍ തകര്‍ന്ന റോഡ്

ഇന്നലെ രാവിലെയോടെയാണ് കടല്‍ പതിവിലേറെ പ്രക്ഷുബ്ധമായത്. വലിയ ഭീതിയിലാണ് കടലിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ കഴിയുന്നത്. പലയിടത്തും കടല്‍ഭിത്തി തകര്‍ന്നിരിക്കുന്നതിനാല്‍ തീരം കവര്‍ന്നു കടല്‍ മുന്നേറുന്ന സ്ഥിതിയാണുള്ളത്. നിവരവധി വീടുകളാണ് കടലാക്രമണ ഭീഷണിയിലായത്. പലവീടുകളിലും വെളളം കയറിയിരിക്കുന്നു. തീരദേശ റോഡുകള്‍ പാടേ തകര്‍ന്നു. മുകച്ചേരി ഭാഗത്തെ തീരത്തോട് ചേര്‍ന്ന് റോഡ് പൂര്‍ണ്ണമായും തകര്‍ന്നു.

Kozhikode
English summary
seac havoc in azhikkal coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X