Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് യുവതിയും കുഞ്ഞും കത്തിക്കരിഞ്ഞ നിലയില്‍: യുവതിയുടെ രണ്ടാം ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട്: യുവതിയെയും മൂന്നുവയസുള്ള മകളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കാവ് തൃശാലക്കുളത്തിനു സമീപം കോവിലകം പുത്തന്‍മാളികയില്‍ വാടകയ്ക്കു താമസിക്കുന്ന ഒഡീഷ സ്വദേശി അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലി (22), മകള്‍ ആരാധ്യ എന്നിവരുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളുടെ ഭാര്യയായ രൂപാലി അനില്‍ ദാസിനൊപ്പം ഒളിച്ചോടി കല്യാണം കഴിക്കുകയായിരുന്നു. ആദ്യ ഭര്‍ത്താവിലെ മകളാണ് ആരാധ്യ. പരസ്പരം കെട്ടിപിടിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. മുറിക്കുള്ളില്‍ പെട്രോളിന്റെ ഗന്ധവുമുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിത്തകര്‍ത്ത് അകത്തുകടന്നുവെന്നാണ് അനില്‍ദാസ് പറയുന്നത്. ഇയാളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടെത്തിയ സമീപവാസികളില്‍ ചിലരാണ് കസബ പോലീസില്‍ വിവരമറിയിച്ചത്. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്ത മറുപടികള്‍ നല്‍കിയ അനില്‍ദാസിനെ പുലര്‍ച്ചെ തന്നെ കസ്റ്റഡിയില്‍ എടുത്തു.

arrest-01-600-09-1496991

അനില്‍ ഉപയോഗിച്ചിരുന്ന ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച് രാവിലെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഒഡീഷ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+