കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണമിശ്രിതം വേര്‍തിരിക്കാന്‍ കോഴിക്കോട് രഹസ്യകേന്ദ്രം; പണിക്കാരന് കൂലി 3500 രൂപ,ജോലി രാത്രിയില്‍

Google Oneindia Malayalam News

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് പിടിച്ചതോടെ കേരളത്തിലുട നീളം അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് കസ്റ്റംസും എന്‍ഐഎയും. സ്വര്‍ണ്ണക്കടത്തും തീവ്രവാദ ബന്ധവും ഉള്‍പ്പടേയുള്ളവയാണ് എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ ഉള്ളത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളം വഴി കേരളത്തിലെത്തുന്ന സ്വര്‍ണ്ണം എങ്ങോട്ട് പോവുന്നുവെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം.

വേര്‍തിരിച്ചെടുക്കാന്‍

വേര്‍തിരിച്ചെടുക്കാന്‍

ഗള്‍ഫില്‍ നിന്നും കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവാളങ്ങള്‍ വഴി കേരളത്തിലെത്തിക്കുന്ന സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുക്കാന്‍ കോഴിക്കോട് നടക്കാവില്‍ പ്രത്യേക കേന്ദ്രം ഉണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. നെടുമ്പാശ്ശേരി വഴിയെത്തുന്ന സ്വര്‍ണ്ണ മിശ്രിതവും പലപ്പോഴായി സംഘം ഇവിടെ എത്തിക്കാറുണ്ട്.

പണിക്കാരന് 3500 രൂപ

പണിക്കാരന് 3500 രൂപ

പ്രത്യേക കേന്ദ്രത്തില്‍ എത്തിച്ചു കഴിഞ്ഞാല്‍ വിദഗ്ധനായ സ്വര്‍ണ്ണപ്പണിക്കാരന്‍ മണിക്കുറുകള്‍ കൊണ്ട് മിശ്രിതം വേര്‍തിരിച്ചു നല്‍കും. മിക്കവാറും രാത്രികളിലാണ് ഈ ജോലി നടക്കുക. രാത്രി പതിനൊന്ന് മണിക്ക് തുടങ്ങുന്ന ജോലി പുലര്‍ച്ചെ മൂന്നുവരെ നീളും. ഒരു കിലോ സ്വര്‍ണ്ണം വേര്‍തിരിച്ചു കൊടുത്താല്‍ പണിക്കാരന് 3500 രൂപയാണ് കൂലിയായി ലഭിക്കുക.

പിന്നില്‍

പിന്നില്‍


മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം, മോങ്ങം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘമാണ് നടക്കാവിലെ ഈ കേന്ദ്രത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. കോഴിക്കോട് ജില്ലിയിലെ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള വിവിധ സ്വര്‍ണ്ണക്കടത്ത് സംഘവും സ്വര്‍ണ്ണമിശ്രിതം വേര്‍തിരിക്കാന്‍ ഈ കേന്ദ്രത്തില്ലെത്താറുണ്ട്.

കരിപ്പൂര്‍ വിമാനത്താവളം വഴി

കരിപ്പൂര്‍ വിമാനത്താവളം വഴി

കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവരെ എത്തിക്കുന്ന സ്വര്‍ണം കൊണ്ടോട്ടി കൊട്ടൂക്കരയിലെ കേന്ദ്രത്തില്‍ വെച്ചാണ് കാരിയര്‍മാര്‍ സംഘത്തിന് കൈമാറുക. ഇത് ഇവിടെ നിന്നും സംഘാംഗങ്ങള്‍ തന്നെ നേരിട്ട് നടക്കാവിലെ കേന്ദ്രത്തിലെത്തിച്ച് വേര്‍ത്തിച്ചെടുക്കുന്നു.

Recommended Video

cmsvideo
പണം കൈമാറല്‍ അതീവ രഹസ്യമായി | Oneindia Malayalam
ജാമ്യത്തിലിറക്കുന്നത്

ജാമ്യത്തിലിറക്കുന്നത്

മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരു യുവ അഭിഭാഷകനാണ്. കസ്റ്റംസിന്‍റെ പിടിയിലാകുന്ന കാരിയര്‍മാരെ ജാമ്യത്തിലിറക്കുന്ന ഉള്‍പ്പടേയുള്ള നിയമസഹായം ഇയാളാണ് നല്‍കുന്നത്. സ്വര്‍ണ്ണം കടത്താനായി 15 ദിവസത്തെ കരാറിലാണ് യുവാക്കളെ വിസിറ്റിങ് വിസയില്‍ ഗള്‍ഫിലേക്ക് അയക്കുന്നത്. ഒരു തവണ കടത്തുന്നത് 30000 രൂപയാണ് കാരിയര്‍മാര്‍ക്ക് പ്രതിഫലമായി ലഭിക്കുക.

15 ദിവസത്തെ കരാര്‍

15 ദിവസത്തെ കരാര്‍

ടിക്കറ്റ്, താമസം ഉള്‍പ്പടേയുള്ള മുഴുവന്‍ ചിലവുകളും വഹിക്കാന്‍ ഗള്‍ഫില്‍ ഏജന്‍റുമാര്‍ ഉണ്ടാവും. കരാര്‍ 15 ദിവസത്തേക്ക് ആണെങ്കിലും സ്വര്‍ണ്ണവുമായി ഒരാഴ്ചക്കുള്ളില്‍ തന്നെ തിരിച്ചെത്തും. ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ പിന്നീ മറ്റൊരു രീതിയിലായിരിക്കം സ്വര്‍ണ്ണക്കടത്ത്. മലബാര്‍ കേന്ദ്രീകരിച്ചുള്ള കാരിയര്‍മാര്‍ക്ക് മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘം പ്രത്യേക പരിഗണന നല്‍കാറുണ്ട്.

സ്ത്രീകളേയും

സ്ത്രീകളേയും

പലപ്പോഴും സ്ത്രീകളേയും കാരിയര്‍മാരായി ഉപയോഗിക്കുന്നു. വയനാട് കേന്ദ്രീകരിച്ചുള്ള ഒരു സ്ത്രീയും ഇവരുടെ സ്ഥിരം കാരിയറാണ്. കരിപ്പൂറിന് പുറമെ കോയമ്പത്തൂര്‍, കൊച്ചി, ഗോവ, മംഗലാപുരം വിമാനത്താവളങ്ങള്‍ വഴിയും ഈ സംഘം സ്വര്‍ണ്ണം കടത്താറുണ്ട്. പിടിക്കപ്പെട്ടാല്‍ ജ്യാമത്തിലിറക്കാന്‍ അഭിഭാഷകനും ജാമ്യക്കാരും തയ്യാറാണ്.

വിശ്വാസ വഞ്ചന കാട്ടിയാല്‍

വിശ്വാസ വഞ്ചന കാട്ടിയാല്‍

പിടിക്കപ്പെടാതിരിക്കാന്‍ സ്ഥിരം കാരിയര്‍മാരല്ലാതെ, യാത്രക്കാരെ ഉപയോഗിച്ചും സ്വര്‍ണ്ണം കടത്താറുണ്ട്. കാരിയര്‍മാരുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ സ്വര്‍ണം പിടികൂടപ്പെട്ടാലും കാരിയര്‍മാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അതുപോലെ കാരിയര്‍ വിശ്വാസ വഞ്ചന കാട്ടിയാല്‍ കനത്ത ശിക്ഷയും സംഘം നല്‍കും. ഇത് വളരെ ക്രൂരമായിരിക്കും.

സി ആപ്റ്റിലേക്കും

സി ആപ്റ്റിലേക്കും

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിലേക്കും (കേരള സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്‍ഡ് പ്രിന്‍റിങ് ആന്‍ഡ് ട്രെയിനിങ്) അന്വേഷം നീട്ടി കസ്റ്റംസ്. ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സി ആപ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. വ്യാഴാഴ്ച സി ആപ്റ്റിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നോട്ടീസ് കൈമാറിയത്.

കോണ്‍സുലേറ്റില്‍ നിന്നും

കോണ്‍സുലേറ്റില്‍ നിന്നും


കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തിയതായി സി ആപറ്റിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇ കോണ്‍സുലേറ്റിലെ ചില ജീവനക്കാര്‍ ഇവിടെ നിത്യസന്ദര്‍ശകരായിരുന്നെന സൂചനയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി. കോണ്‍സുലേറ്റില്‍ നിന്നും സ്ഥിരമായി ഇവിടേയ്ക്ക് പാക്കറ്റുകള്‍ വന്നിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോണ്‍സുലേറ്റിലെ കാറുകളും സ്ഥിരമായി സി ആപ്റ്റിലെത്തിയിരുന്നു. ഇത് പരിശോധിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും.

 മെഹബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ നീട്ടി: നീക്കം പൊതുസുരക്ഷ കണക്കിലെടുത്തെന്ന് സർക്കാർ!! മെഹബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ നീട്ടി: നീക്കം പൊതുസുരക്ഷ കണക്കിലെടുത്തെന്ന് സർക്കാർ!!

Kozhikode
English summary
Secret center in Kozhikode to separate gold alloy; workers wage is 3500 rs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X