കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് സിവിൽസ്‌റ്റേഷൻ കോമ്പൗണ്ടിൽ സുരക്ഷാക്രമീകരണം; വാഹനപാർക്കിംഗിനു നിയന്ത്രണം, ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കു പ്രത്യേക സ്റ്റിക്കർ

  • By Desk
Google Oneindia Malayalam News

കോഴിക്കോട് : സിവിൽസ്‌റ്റേഷൻ കോമ്പൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടിയെന്നു അധികൃതർ അറിയിച്ചു. മറ്റുവാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ നിർത്താൻ സ്ഥലമില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നിയന്ത്രണം കർശനമാക്കുമ്പോൾ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കു പ്രത്യേക തിരിച്ചറിയൽ സ്റ്റിക്കർ നൽകും.

<strong>സംസ്ഥാനത്തെ ആദ്യത്തെ നേത്രരോഗ വിമുക്ത ജില്ലയായി വയനാടിനെ ജൂണ്‍ 30ന് പ്രഖ്യാപിക്കും; നേത്രചികിത്സാ പദ്ധതി ഞായറാഴ്ച സമാപിക്കും, ഇതുവരെ പരിശോധിച്ചത് ഏഴരലക്ഷം പേരെ</strong>സംസ്ഥാനത്തെ ആദ്യത്തെ നേത്രരോഗ വിമുക്ത ജില്ലയായി വയനാടിനെ ജൂണ്‍ 30ന് പ്രഖ്യാപിക്കും; നേത്രചികിത്സാ പദ്ധതി ഞായറാഴ്ച സമാപിക്കും, ഇതുവരെ പരിശോധിച്ചത് ഏഴരലക്ഷം പേരെ

ഇതിനായി ഉദ്യോഗസ്ഥരിൽ നിന്നു അവർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. സ്റ്റിക്കർ രൂപകൽപ്പന ചെയ്തു. രണ്ടുദിവസത്തിനകം ഇവ വിതരണം ചെയ്യും. വിവിധ വകുപ്പുകൾക്കായി പ്രത്യേകം പാർക്കിംഗ് സ്ഥലം അനുവദിച്ചാൽ സിവിൽസ്റ്റേഷനിലെ പാർക്കിംഗ് പ്രശ്‌നം സുഗമമായി പരിഹരിക്കാമെന്ന് ജീവനക്കാർ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Kozhikode map

നിരവധി സർക്കാർ ഓഫീസുകളുള്ള സിവിൽസ്റ്റേഷൻ വളപ്പിൽ ആർക്കും വാഹനം പാർക്ക് ചെയ്യാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. എത്രദിവസം വേണമെങ്കിലും എവിടെ വേണമെങ്കിലും വാഹനം നിർത്തിയിടാം. പ്രവൃത്തിദിവസങ്ങളിൽ ഉച്ചയാകുമ്പോഴേക്കും കോമ്പൗണ്ട് നിറയുന്നത് പതിവാണ്. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാറ്റിവച്ച സ്ഥലംപോലും അന്യവാഹനങ്ങൾ കയ്യടക്കാറുണ്ട്. ഔദ്യോഗിക വാഹനങ്ങൾക്കായി അനുവദിച്ച സ്ഥലത്തും സ്ഥിതി വ്യത്യസ്തമല്ല.

നിർത്തിയിടുന്ന കാറുകൾക്കു മുന്നിലും പിന്നിലുമൊക്കെയായി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സിവിൽസ്റ്റേഷൻ വളപ്പിൽ പ്രയാസം സൃഷ്ടിക്കാറുണ്ട്. അതേസമയം വിവിധ കേസുകളിലായി എക്‌സൈസ് വകുപ്പും മറ്റും പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നതും സിവിൽസ്റ്റേഷൻ വളപ്പിലാണ്. വർഷങ്ങൾക്കുമുമ്പു പിടിച്ചിട്ട വാഹനങ്ങൾ പോലും തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. ഇവയെല്ലാം ഇവിടെ നിന്നും മാറ്റിയാൽ പാർക്കിംഗിനു കൂടുതൽ സ്ഥലം ലഭിക്കുമെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

സിവിൽസ്‌റ്റേഷനിലെ വാഹനപാർക്കിംഗ് നിയന്ത്രണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു പിആർഡി നൽകിയ ഔദ്യോഗിക പത്രക്കുറിപ്പ് ആശയക്കുഴപ്പം സൃഷ്ടിച്ചു. സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്ന നടപടി തുടങ്ങിയെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി മാധ്യമപ്രവർത്തകരിൽ ചിലർ ജില്ലാകളക്ടറെ വിളിച്ചപ്പോൾ ഇന്റലിജൻസ് റിപ്പോർട്ടിനെപ്പറ്റി അറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പിന്നാലെ ആദ്യത്തെ പത്രക്കുറിപ്പ് തിരുത്തിക്കൊണ്ട് പുതിയതു വന്നു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി സ്റ്റിക്കർ പതിക്കാൻ തുടങ്ങിയെന്നായിരുന്നു പുതിയ അറിയിപ്പ്.

Kozhikode
English summary
Security arrangements at Kozhikode civil station compound
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X