ക്വിക്ക് റെസ്പോണ്‍സ് ടീം ഉള്‍പ്പെടെ മുഖ്യമന്ത്രി തോക്കിന് വലയത്തില്‍; സംശയമുള്ളവരെയെല്ലാം മാറ്റി
കോഴിക്കോട്: പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തിന് നഗരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ഒരുക്കിയത് വന്‍സുരക്ഷാ സന്നാഹങ്ങള്‍. സമ്മേളന നഗരിക്കും മറ്റു കേന്ദ്രങ്ങളിലും അണിനിരന്നത് തോക്കേന്തിയ ക്വിക്ക് റെസ്പോണ്‍സ് ടീം ഉള്‍പ്പെടെയുള്ളവര്‍. സമ്മേളന നഗരിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടതാവട്ടെ പാസുകള്‍ പരിശോധിച്ച ശേഷവും. എന്നിട്ടും ഏതാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കുകയും ചെയ്തു.
മാവൂര്‍ റോഡിലെ യാഷ് ഹോട്ടലിലായിരുന്നു പത്രപ്രവര്‍ത്തക യൂണിയന് സമ്മേളനം. സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാവൂര്‍റോഡിലെ ഹോട്ടലില്‍നിന്ന് പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയാണ് നാലു യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ചാടിവീണ് കരിങ്കൊടി കാണിച്ചത്. ഇതിനു ശേഷം മുഖ്യമന്ത്രിയുടെ മറ്റൊരു പരിപാടി കേന്ദ്രമായ ടാഗോര്ഹാളിലേക്ക് പോകവെ സി.എച്ച് ഓവര്‍ബ്രിഡ്ജിന് സമീപത്തു വെച്ചും യുവമോര്‍ച്ചക്കാര്‍ കരിങ്കൊടി കാണിച്ചു.

സംഭവത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റനീഷ്, ജില്ലാ പ്രസിഡന്റ് സാലു ഇരഞ്ഞിയില്‍, രഞ്ജിത്ത്, സിഗിന്, അമര്‍നാഥ്, വിനീഷ് നെല്ലിക്കോട്, അനീഷ്, ശരത്, അനൂപ് എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്വിക്ക് റെസ്പോണ്‍സ് ടീം ഉള്‍പ്പെടെ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയത്. ചിലയിടങ്ങളില്‍ കൂട്ടം കൂടിനിന്ന ആളുകളെ പോലീസ് മുഖ്യമന്ത്രി എത്തുന്നതിന് മുമ്പേ നീക്കം ചെയ്തിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications