കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വിക്ക് റെസ്‌പോണ്‍സ് ടീം ഉള്‍പ്പെടെ മുഖ്യമന്ത്രി തോക്കിന്‍ വലയത്തില്‍; സംശയമുള്ളവരെയെല്ലാം മാറ്റി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് നഗരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ഒരുക്കിയത് വന്‍സുരക്ഷാ സന്നാഹങ്ങള്‍. സമ്മേളന നഗരിക്കും മറ്റു കേന്ദ്രങ്ങളിലും അണിനിരന്നത് തോക്കേന്തിയ ക്വിക്ക് റെസ്‌പോണ്‍സ് ടീം ഉള്‍പ്പെടെയുള്ളവര്‍. സമ്മേളന നഗരിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടതാവട്ടെ പാസുകള്‍ പരിശോധിച്ച ശേഷവും. എന്നിട്ടും ഏതാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കുകയും ചെയ്തു.

അജിത് ഡോവലും കേന്ദ്രമന്ത്രിയും അന്വേഷണത്തില്‍ ഇടപെട്ടു; ആരോപണവുമായി സിബിഐ ഡിഐജി അജിത് ഡോവലും കേന്ദ്രമന്ത്രിയും അന്വേഷണത്തില്‍ ഇടപെട്ടു; ആരോപണവുമായി സിബിഐ ഡിഐജി

മാവൂര്‍ റോഡിലെ യാഷ് ഹോട്ടലിലായിരുന്നു പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനം. സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാവൂര്‍റോഡിലെ ഹോട്ടലില്‍നിന്ന് പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയാണ് നാലു യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ചാടിവീണ് കരിങ്കൊടി കാണിച്ചത്. ഇതിനു ശേഷം മുഖ്യമന്ത്രിയുടെ മറ്റൊരു പരിപാടി കേന്ദ്രമായ ടാഗോര്‍ഹാളിലേക്ക് പോകവെ സി.എച്ച് ഓവര്‍ബ്രിഡ്ജിന് സമീപത്തു വെച്ചും യുവമോര്‍ച്ചക്കാര്‍ കരിങ്കൊടി കാണിച്ചു.

news

സംഭവത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റനീഷ്, ജില്ലാ പ്രസിഡന്റ് സാലു ഇരഞ്ഞിയില്‍, രഞ്ജിത്ത്, സിഗിന്‍, അമര്‍നാഥ്, വിനീഷ് നെല്ലിക്കോട്, അനീഷ്, ശരത്, അനൂപ് എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്തു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്വിക്ക് റെസ്‌പോണ്‍സ് ടീം ഉള്‍പ്പെടെ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയത്. ചിലയിടങ്ങളില്‍ കൂട്ടം കൂടിനിന്ന ആളുകളെ പോലീസ് മുഖ്യമന്ത്രി എത്തുന്നതിന് മുമ്പേ നീക്കം ചെയ്തിരുന്നു.

Kozhikode
English summary
Security service for chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X