കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോളജില്‍ പോസ്റ്റര്‍ പതിച്ച് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികളുടെ മൊബൈലും, ലാപ്‌ടോപ്പും ഫോറന്‍സിക് പരിശോധനക്കയച്ചു, പ്രതികളുമായി കോളജില്‍ തെളിവെടുപ്പ് നടത്തി, പ്രതികള്‍ റിമാന്‍ഡില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികളുടെ മൊബൈലും ലാപ്‌ടോപ്പും പോലീസ് ഫോറന്‍സിക് പരിശോധനക്കയച്ചു. പ്രതികളുമായി പോലീസ് തിങ്കളാഴ്ച്ച കോളജില്‍ തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച്ച വൈകിട്ട് മലപ്പുറം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തലാണ് അന്വേഷണം നടക്കുന്നത്.

<strong>പേപ്പര്‍ ബാലറ്റല്ല ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്‍റെ ബദൽ, പരിഹാരവുമായി വിരമിച്ച ഉദ്യോഗസ്ഥര്‍</strong>പേപ്പര്‍ ബാലറ്റല്ല ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്‍റെ ബദൽ, പരിഹാരവുമായി വിരമിച്ച ഉദ്യോഗസ്ഥര്‍

ഇവരുമായി അടുപ്പമുള്ള സുഹൃത്തുക്കളേയും, ബന്ധുക്കളേയും പോലീസ് ചോദ്യംചെയ്തു. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രതികള്‍ പോസ്റ്റര്‍ പതിച്ച ക്യാമ്പസിലെ വിവിധ ഭാഗങ്ങളിലെത്തിയാണ് പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ക്യാമ്പസിനകത്ത് പോസ്റ്റര്‍ പതിച്ചത്

Rinshad and Haris

പ്രതികളായ മലപ്പുറം ഗവ. കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥി മേലാറ്റൂര്‍ എടയാറ്റൂരിലെ പാലത്തിങ്ങല്‍ മുഹമ്മദ് റിന്‍ഷാദ് (20), ഒന്നാംവര്‍ഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് പട്ടര്‍ക്കടവിലെ ആറുകാട്ടില്‍ മുഹമ്മദ് ഫാരിസ്(18) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇതില്‍ റിന്‍ഷാദാന്റെ ലാപ്‌ടോപും മൊബൈല്‍ഫോണും, ഫാരിസിന്റെ മൊബൈല്‍ ഫോണുമാണ് ഫോറന്‍സിക് പരിശോധനക്കയച്ചത്. റിന്‍ഷാദിന്റെ ഫോണില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പ്രതീക്ഷിക്കുന്നത്.

കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഗവ. കോളജ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ പോസ്റ്റര്‍ പതിച്ചത്. കാമ്പസില്‍ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ പ്രചരിപ്പിക്കാനായി രൂപവത്കരിച്ച റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ സ്ഥാപകനാണ് റിന്‍ഷാദ്. ഈ ആശയങ്ങളില്‍ ആകൃഷ്ടനായി പേപ്പര്‍ വാങ്ങി പോസ്റ്ററൊട്ടിക്കാന്‍ സഹായിച്ചത് ഫാരിസാണ്. ബുധനാഴ്ച്ചയാണ് കാമ്പസില്‍ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പല്‍ മലപ്പുറം പോലീസില്‍ പരാതിപ്പെട്ടത്.

ഫ്രീഡം ഫോര്‍ കാശ്മീര്‍, മണിപ്പൂര്‍, പാലസ്തീന്‍ എന്നാണ് ഒരു പോസ്റ്ററിലെ ഉള്ളടക്കം. സോളിഡാരിറ്റി വിത്ത് കാശ്മീരി പീപ്പിള്‍, എന്‍ഡ് ദ ബ്ലഡ് ഷെഡ് ആന്റ് ഒപ്രെഷന്‍, ആസാദി ഫോര്‍ കാശ്മീര്‍, വോയ്‌സ് ഒഫ് സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ ലോംഗ് ലിവ് എന്നെഴുതി മറ്റൊരു പോസ്റ്ററും കാമ്പസില്‍ കണ്ടെത്തി. ഈ പോസ്റ്ററുകള്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 124 (എ) വകുപ്പ് പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തത്.

കാശ്മീരിലെ സംഘപരിവാര്‍ അക്രമണത്തില്‍ പ്രതിഷേധിച്ചുള്ള മറ്റൊരു പോസ്റ്ററും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. രണ്ടുപേരെയും സ്‌പെഷല്‍ ബ്രാഞ്ചും പൊലീസും ചോദ്യം ചെയ്തു. മാവോയിസ്റ്റ്, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫിലിപ്പെന്‍സിലെ രണ്ട് തീവ്ര ഇടതുപക്ഷ സംഘടനകളിലെ നേതാക്കളുമായി ഫേസ്ബുക്ക് മുഖേന റിന്‍ഷാദ് നിരന്തരം ബന്ധപ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചു പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

നേരത്തെ എസ്.എഫ്.ഐ അനുഭാവിയായിരുന്ന റിന്‍ഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന് ചൂണ്ടിക്കാട്ടി നാല് മാസം മുമ്പാണ് റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറത്തിന് രൂപമേകിയത്. സംഘടനയ്ക്ക് പ്രവര്‍ത്തനാനുമതി തേടിയിരുന്നെങ്കിലും പ്രിന്‍സിപ്പല്‍ നല്‍കിയില്ല. ആദ്യഘട്ടത്തില്‍ ചര്‍ച്ചാവേദി രൂപവത്കരിച്ച് വിവിധ രംഗങ്ങളിലെ ആക്ടിവിസ്റ്റുകളെ കാമ്പസുകളിലെത്തിച്ചു.

സ്ത്രീ സമത്വം, സ്ത്രീരാഷ്ര്ടീയം, ശബരിമല വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥിനികളടക്കം ചിലര്‍ ചര്‍ച്ചാവേദികളിലും ആശയങ്ങളിലും ആകൃഷ്ടരായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കലാപകാരി എന്ന പേരില്‍ റിന്‍ഷാദ് ഫേസ്ബുക്ക് കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. പത്താംക്ലാസ് മുതല്‍ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു റിന്‍ഷാദ്.

Kozhikode
English summary
Sedition case ഗല Malappuram; Mobile and laptop sent forensic examination, The accused are in the remand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X