കോഴിക്കോടിന് പുതിയ കലക്റ്റര്‍; സ്‌നേഹിച്ചുകൊല്ലുമോ ഇദ്ദേഹത്തെയും..?
Recommended Video

കോഴിക്കോട്: കളക്ടമാര്‍ ജനങ്ങളെയും ജനങ്ങള്‍ കളക്ടര്‍മാരെയും നെഞ്ചിലേറ്റുന്നതാണ് കോഴിക്കോട്ടെ പതിവു കാഴ്ച. അപ്രതീക്ഷിതമായി പിന്‍വാങ്ങിയ യു.വി ജോസിനു പകരം പുതിയ കലക്റ്റര്‍ ചാര്‍ജെടുത്തിരിക്കുകയാണ് കോഴിക്കോട്ട്. ആന്ധ്രക്കാരനായ സീറാം സാംബശിവറാവു. 33കാരനായ റാവു ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍തന്നെ. അവിവാഹിതനും സുമുഖനും. നാട്ടുകാര്‍ക്ക് അര്‍മാദിക്കാന്‍ ഇനിയുമെന്തുവേണം..
വ്യാഴാഴ്ച്ച രാവിലെ 10.30 നാണ് അദ്ദേഹം ചുമതലയേറ്റത്. ആന്ധ്രാ വിജയവാഡ സ്വദേശിയായ റാവു റിട്ടയേര്‍ഡ് റെയില്‍വേ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ എസ് വെങ്കിട്ടരമണയുടെയും എസ്. സക്കുഭായിയുടെയും മകനാണ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ കേഡറില്‍ പരിശീലനം നേടിയ റാവു വയനാട് സബ് കലക്ടര്‍ ഐ ടി മിഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ചെന്നൈ ഐ ഐടിയില്‍ നിന്ന് ബിടെക് ബിരുദം നേടി. ഐ ടി മിഷന്‍ ഡയറക്ടറായിരിക്കെ പൊതുജനങ്ങള്‍ക്ക് ഈ വകുപ്പിന്റെ നേട്ടങ്ങള്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കി. ഭരണ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ഊന്നല്‍ നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.

ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തന പുരോഗതിക്ക് പരിഗണന നല്‍കുമെന്നും പറഞ്ഞു. എ.ഡി.എം റോഷ്‌നി നാരായണന്‍, സബ് കലക്ടര്‍ വി വിഘ്‌നേശ്വരി ഡപ്യൂട്ടി കലക്ടര്‍മാരായ സി ബിജു, സജീവ് ദാമോദരന്‍, കെ ഹേമ തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ കലക്റ്റര്‍ പദവിയേല്‍ക്കുമ്പോള്‍ സന്നിഹിതിരായിരുന്നു.












Click it and Unblock the Notifications