Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് നിന്ന് കെകെ ലതിക, പ്രദീപ് കുമാറിനെ ഉള്‍പ്പെടുത്തിയില്ല, അണികളില്‍ അതൃപ്തി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ജില്ലയില്‍ നിന്നുള്ള നേതാക്കളില്‍ പ്രമുഖനെ നേതൃത്വം തഴഞ്ഞു. പുതിയ പേരുകളില്‍ പലരും അതൃപ്തരാണ്. കോഴിക്കോട് മാത്രമല്ല കണ്ണൂരിലും പ്രതീക്ഷിച്ച നേതാക്കള്‍ക്കൊന്നും ഇടം ലഭിച്ചില്ല. കോഴിക്കോട് ഏറ്റവും ജനപ്രിയനായ നേതാവാണ് എ പ്രദീപ് കുമാര്‍. എന്നാല്‍ അദ്ദേഹത്തെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തിയില്ല. അതിനേക്കാള്‍ പ്രശ്‌നമായത് മുന്‍ കുറ്റ്യാടി എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ ഭാര്യയുമായി കെകെ ലതികയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതാണ്. ഇത് വടക്കന്‍ കേരളത്തിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചയായി. കോഴിക്കോട് നിന്ന് സംസ്ഥാന സമിതിയില്‍ ഇടംപിടിക്കുമെന്ന് ഉറപ്പിച്ചിരുന്ന നേതാവായിരുന്നു പ്രദീപ് കുമാര്‍.

1

പ്രതീക്ഷിച്ച പല നേതാക്കളുമില്ലാത്തത് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. എല്ലാ സീനിയര്‍ നേതാക്കളെയു സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കോടിയേരി പ്രശ്‌നത്തെ തല്‍ക്കാലം അവസാനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അംഗസംഖ്യ വര്‍ധിച്ചിട്ടുണ്ടെങ്കിലും സെക്രട്ടേറിയറ്റ് അംഗസംഖ്യ ഒന്ന് മാത്രമാണ് കൂട്ടാന്‍ സാധിച്ചതെന്നാണ് കോടിയേരി വിശദീകരിക്കുന്നത്. എന്നാല്‍ അണികളുടെ പ്രിയപ്പെട്ട പലരും സമിതിക്ക് പുറത്താണ്. പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയേറ്റിന് പുറത്തായിരുന്നു. ഇത്തവണയും അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. ഇതാണ് കൂടുതല്‍ വിവാദമായിരിക്കുന്നത്.

പഴയ ജില്ലാ സെക്രട്ടറിമാരെ സെക്രട്ടേറിയേറ്റിലെത്തുന്നത് പതിവാണ്. എന്നാല്‍ കോടിയേരി-പിണറായി സഖ്യത്തിന്റെ അതൃപ്തി ഇപ്പോഴും ജയരാജന്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ജയരാജന്‍ ഫാന്‍സ് സോഷ്യല്‍ മീഡിയയിലാണ് രോഷം തീര്ക്കുന്നത്. നേരത്തെ തന്നെ അദ്ദേഹത്തെ വീരപുരുഷനാക്കി കൊണ്ട് പിജെ ആര്‍മി എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ വ്യക്തിപൂജ ജയരാജനെ പിണറായി-കോടിയേരി സഖ്യത്തിന്റെ കണ്ണിലെ കരടായി മാറ്റുകയും ചെയ്തു. അദ്ദേഹത്തോട് വ്യക്തിപൂജാ വിവാദത്തില്‍ വിശദീകരണം ചോദിക്കുക വരെ ചെയ്തിരുന്നു. പിജെ ജനഹൃദയങ്ങളില്‍ ജീവിക്കും എന്ന കമന്റ് വരെ ഇന്ന് അണികള്‍ ഉയര്‍ത്തുന്നുണ്ട്.

അതേസമയം വയനാട്ടിലെ കൃഷ്ണപ്രസാദായിരുന്നു പ്രതീക്ഷിച്ച മറ്റൊരു പേര്. ദേശീയ തലത്തില്‍ ശ്രദ്ധേയമായ സമരങ്ങള്‍ നയിച്ചിരുന്നു അദ്ദേഹം. പക്ഷേ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിച്ചില്ല. ഷംസീര്‍, കടകംപ്പള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്വത്തിലേക്കായി ചര്‍ച്ചകളിലുണ്ടായിരുന്നു. എന്നാല്‍ ഇവരൊന്നും ഇടംപിടിച്ചില്ല. പക്ഷേ തിരുവനന്തപുരത്ത് ഇത്തവണ വന്‍ ട്വിസ്റ്റും ഉണ്ടായി. കടകംപള്ളി സുരേന്ദ്രനെയും എം വിജയകുമാറിനെയും മറികടന്ന് ആനാവൂര്‍ നാഗപ്പന്‍ സെക്രട്ടേറിയേറ്റിലേക്ക് എത്തിത്തി. ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെകെ ജയചന്ദ്രനും നിര്‍ണായക പാര്‍ട്ടി ഘടകത്തിലേക്ക് പ്രവേശനം ലഭിച്ചു. പികെ ബിജുവിലൂടെ ദളിത് പ്രാതിനിധ്യം കൂടി ഉറപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+