കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസുകാർ മുതൽ വിദ്യാർഥികൾ വരെ.. കോഴിക്കോട്ട് ഏഴു പേർക്കു കൂടി സൂര്യതാപമേറ്റു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഏഴ് പേര്‍ കൂടി സൂര്യാതപമേറ്റ് ചികില്‍സ തേടിയതായി റിപ്പോർട്ട്. ഇതോടെ ഈ മാസം ഏഴ് മുതല്‍ ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ സൂര്യാതപമേറ്റ് ചികില്‍സക്കെത്തിയവരുടെ എണ്ണം 40 ആയി. ബുധനാഴ്ച കനത്ത ചൂടു മൂലം 2 പേര്‍ക്ക് പൊള്ളലേറ്റ് കുരുക്കള്‍ ഉണ്ടായി. ഇതില്‍ ഒരാള്‍ 17 വയസ്സുള്ള വിദ്യാത്ഥിയാണ്. ബാക്കി അഞ്ച് പേര്‍ക്ക് പൊള്ളലേറ്റ ഭാഗങ്ങളില്‍ കരുവാളിപ്പും തടിപ്പും ഉണ്ടായിട്ടുണ്ട്. എല്ലാവരും ഒ.പി. ചികില്‍സ തേടി തിരിച്ചു പോയി.

<strong>മോദിയുടെ മിഷൻ ശക്തി പ്രഖ്യാപനം; പ്രസംഗത്തിൽ ചട്ടലംഘനം? തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും!</strong>മോദിയുടെ മിഷൻ ശക്തി പ്രഖ്യാപനം; പ്രസംഗത്തിൽ ചട്ടലംഘനം? തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും!

ഇതു വരെ പത്ത് പേര്‍ക്കാണ് പൊള്ളലേറ്റ് കുരുക്കള്‍ ഉണ്ടായിട്ടുള്ളത്. മത്സ്യവില്‍പനക്കാര്‍, കര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, പ്രായമായവര്‍, പോലീസുകാര്‍, ജെപിഎച്ച്എന്‍ എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. പുറം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, പ്രായമായവര്‍, വഴിയോര കച്ചവടക്കാര്‍ എന്നിവര്‍ സൂര്യാതപമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡിഎംഒ നിര്‍ദ്ദേശിച്ചു.

heatwave-155

നിര്‍ജ്ജലീകരണം തടയാന്‍ എല്ലാവരും പകല്‍ സമയങ്ങളില്‍ ധാരാളം ശുദ്ധജലം ഉപ്പിട്ട കഞ്ഞി വെള്ളം , എന്നിവ കിടക്കണം. വീട്ടില്‍ നിന്നും പുറത്തു പോകുന്നവര്‍ വെയില്‍ കൊള്ളാതിരിക്കാന്‍ കുട, തൊപ്പി എന്നിവ ഉപയോഗിക്കണം. അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കൈയില്‍ കരുതണം.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ ജനുവരി മുതല്‍ 22 സ്ഥീരികരിച്ച മഞ്ഞപ്പിത്ത കേസുകളും സംശയാസ പദമായ 266 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ യാതൊരു കാരണവശാലും വഴിയോരങ്ങളില്‍ വില്‍പ്പന നടത്തുന്ന സോഡ ,കുലുക്കി സര്‍ബത്ത്', ശീതളപാനീയങ്ങള്‍ എന്നിവ കുടിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. തുറന്നു വെച്ച പഴങ്ങളും മറ്റ് ആഹാരസാധനങ്ങളും കഴിക്കരുത്. ആഹാര -കുടിവെള്ള ശുചിത്വം കര്‍ശനമായി പാലിക്കണം. ജലജന്യരോഗങ്ങള്‍ വേനല്‍ക്കാലത്ത് കൂടുതലായി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.

Kozhikode
English summary
Seven injures in heatwave in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X