കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വ്യാപകം: ശക്തമായ അന്വേഷണമെന്ന് ഡിസിപി
കോഴിക്കോട്: ജില്ലയില്‍ സമാന്തര ടെലിഫോണ്‍ എക്സചേഞ്ച് സംവിധാനം വ്യാപകമാണെന്ന് ഡിസിപി സ്വപ്നില്‍ എം മഹാജന്. ജില്ലയില്‍ ഏഴിടത്തായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുവെന്നാണ് ഡിസിപി വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ചിന്താ വളപ്പില്‍ നിന്നും ഒരാള്‍ പിടിയിലായിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട രണ്ട് പേര് ഒളിവിലാണ്. അറസ്റ്റിലായ ആളെ കുടുതല്‍ ചോദ്യം ചെയ്യുന്നതോടെ വിശദാംശങ്ങള്‍ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ വ്യക്തിയില്‍ നിന്നും 713 സിം കാര്‍ഡുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത്രയും സിമ്മുകള്‍ ഇവര്‍ എങ്ങനെ വാങ്ങിയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. കേസില്‍ ഭീകരബന്ധമുള്പ്പടേയുള്ള കാര്യങ്ങളും പരിശോധിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും സ്വപ്നില്‍ എം മഹാജന് അറിയിച്ചു.

രഹസ്യ വിവരത്തെ തുടര്‍ന്ന് ഇൻറലിജൻസ് ബ്യൂറോ (ഐ.ബി) നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ കോഴിക്കോട്ട് കണ്ടെത്തിയത്. കസബ പൊലീസ് പരിധിയിലെ ചിന്താവളപ്പിലെ യശോദ ബിൽഡിങ്ങിലാണ് ആദ്യ കേന്ദ്രം കണ്ടെത്തിയത്. നിയമവിരുദ്ധമായി വിദേശത്തേക്ക് ഉള്‍പ്പടെ വിളിക്കാവുന്ന സംവിധാനം ഇവിടെ ഉണ്ടായിരുന്നു. സംഭവത്തില്‍ കൊളത്തറ ശാരദാമന്ദിരം സ്വദേശി കച്ചേരിക്കുഴിൽ ആഷിഖ് മൻസിലിൽ ജുറൈസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Recommended Video
ഇദ്ദേഹത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയറ, മൂരിയാട്, മാങ്കാവ്, കുണ്ടായിത്തോട്, എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്. ഇവിടങ്ങളിൽ നിന്നും ചില ഉപകരണങ്ങളും നിരവധി സിം കാർഡുകളും കണ്ടെത്തി. അടുത്തിടെ ബംഗളൂരുവില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തി പിടിയിലായവര്‍ക്ക് മലയാളികളുമായി ബന്ധമുള്ളതായും സൂചനയുണ്ടായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications