കോഴിക്കോട് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; പ്രതിയെ ഷർട്ടില്‍ പിടിച്ച് വീഴ്ത്തി പെണ്‍കുട്ടി
കോഴിക്കോട്: നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം. രാവിലെ ഒമ്പത് മണിയോടെയാണ് പ്ലസ് വണ്‍ വിദ്യാർത്ഥിയായ പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. പെണ്‍കുട്ടി ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പ്രതിയായ യുവാവിനെ വിദ്യാർത്ഥിനി തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ ട്യൂഷന്‍ കഴിഞ്ഞതിന് ശേഷം വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. സ്കൂളിന് അരികെലിത്തിയപ്പോള്‍ പുറകെ വരികയായിരുന്ന ബിജു കടന്ന് പിടിക്കുകയായിരുന്നു. വിദ്യാർത്ഥിനി ഒച്ചവെച്ചതോടെ കുതറിയോടിയ ഇയാള്‍ മറ്റൊരു കുട്ടിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ പുറകെ ഓടിയെത്തിയ പെണ്‍കുട്ടി ഇയാളെ ഷർട്ടില്‍ പിടിച്ച് നിലത്ത് വീഴ്ത്തുകയായിരുന്നു. ഇത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ തടിച്ച് കൂടുകയും ബിജുവിനെ തടഞ്ഞ് വെക്കുകയും ചെയ്തു.

തുടർന്ന് സ്റ്റേഷനില്‍ വിവരം അറിയിച്ചത് പ്രകരാം പിങ്ക് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാൾക്ക് മാനസിക രോഗമുണ്ടോയെന്ന് സംശയിക്കുന്നതായും അത്തരത്തിലാണ് പെരുമാറുന്നതെന്നും പൊലീസ് അറിയിച്ചു. പോക്സോ ഉള്‍പ്പടേയുള്ള വകുപ്പുകള്‍ ചേർത്താണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാള്‍ മുന്‍പും ഇത്തരത്തിലുള്ള അതിക്രമം മറ്റുള്ളവരോട് കാണിച്ചതായി സൂചനയുണ്ട്. ഇക്കാര്യത്തിലുള്‍പ്പടെ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.
Recommended Video
കൂടുതല്‍ വായനക്ക്:- പവാറും ഉദ്ധവും ഒപ്പം ബോളിവുഡും, മമതയുടെ അടുത്ത ചുവടുവെപ്പ്, യുപിഎ എന്ന മുന്നണിയേ ഇല്ലെന്ന് ദീദി












Click it and Unblock the Notifications