Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി മുഖത്തടിച്ചയാൾ പ്രതിയല്ല, യുവ നടിമാർക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിയെ കണ്ടെത്താനാവാതെ പോലീസ്

കോഴിക്കോട്: നഗരത്തിലെ മാളിൽ യുവ നടിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ പ്രതികളെ പിടികൂടാനാവാതെ പോലീസ്. നടി മുഖത്ത് അടിച്ച ആളല്ല യഥാർത്ഥ പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവത്തിൽ ഇതു വരെ അതിക്രമം നടത്തിയവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ലന്ന് പോലീസ് പറഞ്ഞു.

ലൈംഗികാതിക്രമത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ് . പലരും പകര്‍ത്തിയ പ്രൊമോഷന്‍ പരിപാടിയുടെ ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ചിരുന്നു. അണിയറപ്രവര്‍ത്തകരടക്കം ക്യാമറയില്‍ പകർത്തിയ ദൃശ്യങ്ങളുടെ ആറ് ഫയലുകള്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധിച്ചു.

kozhikode

20 പേരോളമാണ് നടിമാർ മാളിൽ നിന്ന് പോകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസിന്റെ കണ്ടെത്തിയത്. തുടർന്ന് അന്വേഷണ സംഘം ഇവർ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. എന്നാൽ കാര്യമായ തെളിവുകൾ ലഭിച്ചില്ല.

നടിമാരുടെ അടുത്തുണ്ടായിരുന്ന 30 പേരെയും പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. അതിക്രമം നടന്ന സമയത്ത് നടി ഒരാളുടെ മുഖത്ത് അടിച്ചിരുന്നു. എന്നാൽ നടിമാർക്കെതിരെ ആക്രമണം നടത്തിയത് ഇയാളല്ലെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ ദൂരമാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. ഏകദേശം 35 മീറ്റര്‍ അകലെയാണ് മാളിലെ സിസിടിവികൾ.

അതുകൊണ്ട തന്നെ ഈ ദൃശ്യങ്ങളിൽ നിന്ന് കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് കൂടുതൽ പരിശോദനയ്ക്കായി ഈ ദൃശ്യങ്ങൾ അന്വേഷണ സംഘം ഡൽഹിയിലേക്ക് അയച്ചിരുന്നു. എന്നാൽ കാര്യമായ തെളിവുകളോ പ്രതിയിൽ കൂടുതൽ വ്യക്തതയോ ലഭിച്ചില്ല. അതേസമയം പ്രതികളെ കണ്ടാൽ അറിയാമെന്ന് അതിക്രമത്തിനിരയായ നടിമാർ പോലീസിനെ അറിയിച്ചിരുന്നു. കോഴിക്കോടെ മാളിൽ നിന്ന് മടങ്ങുന്നതിനിടെയാണ് നടിമാർക്ക് നേരെ അതിക്രമം ഉണ്ടായത്.

സിനിമയുടെ പ്രമോഷൻ ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും മാളിൽ എത്തിയത്. പരിപാടി കാണാൻ വൻ ജനക്കൂട്ടം മാളിൽ തടിച്ച് കൂടിയിരുന്നു. പരിപാടി പൂർത്തിയാക്കി മടങ്ങുന്നതിനിടെയിൽ പ്രതികൾ യുവനടിക്ക് മാർക്ക നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് സിനിമയുടെ സംവിധായകനും, നടൻമാരൽ ഒരാളും പോലീസിൽ പകരാതി നൽകി. പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

അതേസമയം പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അന്വേഷണ സംഘം. ഇതിനായി പരിശോധന കൂടുതൽ ഊർജിതമാക്കാനാണ് പോലീസ് സംഘത്തിന്റെ തീരുമാനം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+