കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്സിൽ എസ്എഫ്ഐ നേതാവ് അറസ്റ്റിൽ; സംഭവം വടകരയിൽ, അക്രമം സ്ഥലം കൈയ്യേറിയത് ചോദ്യം ചെയ്തതിന്!!

  • By Desk
Google Oneindia Malayalam News

വടകര: സ്ഥലം കൈയേറിയത് ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്സിൽ എസ്.എഫ്.ഐ ഏരിയാ കമ്മറ്റി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. കീഴൽ കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ അക്ഷയരാജിനെ(22)യാണ് വടകര എസ്.ഐ കെ.പി.ഷൈൻ കുട്ടോത്ത് നായനാർ ഭവനിൽ വെച്ച് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

<strong>ശാരദ ചിട്ടി തട്ടിപ്പ്; മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർക്കകെതിരെ ലൂക്ക്ഔട്ട് നോട്ടീസ്!</strong>ശാരദ ചിട്ടി തട്ടിപ്പ്; മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർക്കകെതിരെ ലൂക്ക്ഔട്ട് നോട്ടീസ്!

സി.പി.എം.പ്രവർത്തകനായ കീഴൽ കുട്ടോത്ത് വലിയ പറമ്പത്ത് ഷാജുവിനെയാണ്(43)ഇക്കഴിഞ്ഞ 21 രാത്രി മാരകായുധങ്ങളുമായി മൂന്ന് അംഗ സംഘം വെട്ടി പരുക്കേൽപ്പിച്ചത്. പാർട്ടിയുടെ ഏരിയാ കമ്മറ്റി അംഗം നൽകിയ കൊട്ടേഷന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് ഷാജു നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ്സുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രതികളെ കൂടി പിടി കിട്ടാനുണ്ട്.

Akshay

ഇവർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഷാജു ഇപ്പോഴും ചികിത്സയിലാണ്.നേരത്തെ ഷാജുവിന്റെ സ്ഥലം കൈയ്യേറിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കം പരിഹരിക്കുകയും,വകുപ്പ് തല ഇടപെടലിനെ തുടർന്ന് ഷാജുവിന്റെ സ്ഥലം പൂർവ്വ സ്ഥിതിയിലാക്കുകയും ചെയ്‌തെങ്കിലും ഇതിന്റെ പേരിൽ ഇടയ്ക്കിടെ പാർട്ടി നേതാവ് ഭീഷണി പെടുത്തിയതായി ഷാജു പറഞ്ഞിരുന്നു.ഇതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അക്രമം.

Kozhikode
English summary
SFI leader arrested for murder attaempt case in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X