കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ് യു വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങ്; അഞ്ച് വർഷമായി എവിടെയായിരുന്നു... രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കെ.എസ്.യുവെന്നാല്‍ സൈലന്റ്‌വാലിയിലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിംഹവാലന്‍ കുരങ്ങുകളെപ്പോലെയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി എവിടെയും കാണാത്ത ഈ കെ.എസ്.യുക്കാര്‍ ഇപ്പോള്‍ എവിടെ നിന്നാണ് പൊങ്ങിയത്. എസ്.എഫ്.ഐയെ ഇല്ലാതാക്കാമെന്ന് കരുതിയാണ് ഈ പുറപ്പാട്. എന്നാലിതുകൊണ്ടൊന്നും എസ്.എഫ്.ഐ തളരില്ല. മുപ്പത്തിമൂന്നു സഖാക്കളെയാണ് എസ്.എഫ്.ഐക്ക് നഷ്ടപ്പെട്ടത്.

<strong>നമ്മള്‍ ഋഷിമാരുടെ മക്കള്‍, കുരങ്ങനില്‍ നിന്നുള്ളവരല്ല, ഡാര്‍വിന്‍ സിദ്ധാന്തത്തെ തള്ളി ബിജെപി നേതാവ്</strong>നമ്മള്‍ ഋഷിമാരുടെ മക്കള്‍, കുരങ്ങനില്‍ നിന്നുള്ളവരല്ല, ഡാര്‍വിന്‍ സിദ്ധാന്തത്തെ തള്ളി ബിജെപി നേതാവ്

മാധ്യമ വേട്ടയാടലിലൊന്നും എസ്.എഫ്.ഐ തളരില്ല. പേടിപ്പിക്കലൊന്നും എസ്.എഫ്.ഐയോട് വേണ്ട. വേട്ടയാടുമ്പോള്‍ കൂടുതല്‍ ശക്തിയോടെ എസ്.എഫ്.ഐ തിരിച്ചുവരും. യൂണിവേഴ്‌സിറ്റി കോളെജിലെ പൊലീസ് അന്വേഷണം കഴിയട്ടെ. വേട്ടയാടിയവരെയെല്ലാം എസ്.എഫ്.ഐ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരും. എസ്.എഫ്.ഐയെന്നാല്‍ വെറുമൊരു സംഘടന മാത്രമല്ല.

SFI

മറിച്ച് ഒരു ഹൃദയ വികാരം കൂടിയാണെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണം. ഇടതുപക്ഷമാണെന്ന് ധരിക്കുന്നവര്‍ പോലും സൗകര്യം കിട്ടിയാല്‍ എസ്.എഫ്.ഐയെ വിമര്‍ശിക്കാന്‍ മറ്റുള്ളവരുടെ കൂടെ ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ അടുത്ത സര്‍വകലാശാലാ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എസ്.എഫ്.ഐക്ക് എത്ര ശക്തിയുണ്ടെന്ന് ഇവര്‍ക്കെല്ലാം തിരിച്ചറിയാന്‍ സാധിക്കുമെന്നും സച്ചിന്‍ദേവ് പറഞ്ഞു.

Kozhikode
English summary
SFI state secretary Sachin Dev against KSU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X