മടപ്പള്ളി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു;പിന്നില്‍ ഫ്രറ്റേണിറ്റിയെന്ന് ജില്ലാ കമ്മിറ്റി
കോഴിക്കോട‌്: മടപ്പള്ളി ഗവണ്‍മെന്റ് കോളെജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനും പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്‍ സെക്രട്ടറിയുമായി സി കെ സജിത്തിനു വെട്ടേറ്റു. കുറ്റ്യാടിക്കടുത്ത നടുപ്പൊയിലില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഫ്രറ്റേണിറ്റി പ്രവര്‍ത്തകയായ സല്‍വ അബ്ദുല്‍ ഖാദറിനെയും പ്രവര്‍ത്തകരെയും കോളെജില്‍വച്ച് മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനാണ് സജിത്ത്. സജിത്തിനെ കൂടാതെ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളായ ആര്‍. ശ്രീജിത്തിനും കിഷോറിനും മര്‍ദനമേറ്റിട്ടുമുണ്ട്.
സജിത്തിനെ എസ്ഡിപിഐ-എസ്‌ഐഒ ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സജിത്തിന്റെ തലയ‌്ക്കും തടിയെല്ലിനും ഗുരുതര പരിക്കാണുള്ളത‌്. ശ്രീജിത്തിനും കിഷോറിനും മാരകമായ മർദനമേറ്റിട്ടുണ്ട‌്. മടപ്പള്ളി കോളേജിൽ സമാധാനം പ്രസംഗിക്കുന്നവർ തന്നെയാണ‌് ഈ അക്രമങ്ങളുടെ പിന്നിൽ. ഫ്രട്ടേണിറ്റി നേതാവായ സൽവ അബ്ദുഖാദറിനെ പരാജയപ്പെടുത്തിയാണ‌് സജിത്ത‌് പൊളിക്കൽ അസോസിയേഷൻ സെക്രട്ടറിയായത്.

കോളേജിൽ എസ‌്എഫ‌്ഐക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തിയെങ്കിലും വിദ്യാർഥികളും പൊതുസമൂഹവും അത‌് തള്ളി കളഞ്ഞു. ഇതിൽ വിളറിപൂണ്ടവരാണ‌് ആയുധം ഉപയോഗിച്ച‌് വിദ്യാർഥികളെ വേട്ടയാടുന്നത‌്. മടപ്പള്ളി കോളേജിലെ വിഷയം പുറത്തേക്ക‌് എത്തിച്ച‌് നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ‌് വർഗീയ ശക്തികൾ നടത്തുന്നത‌്.
മഹാരാജാസ് കോളേജിലെ പോലെ മടപ്പള്ളിയിലും അഭിമന്യുമാർ ഉണ്ടാകുമെന്ന‌് എസ‌്ഡിപിഐ-- എസ‌്ഐഒ നേതാക്കന്മാർ വെല്ലുവിളിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി എസ‌്എഫ‌്ഐ പ്രവർത്തകർക്കു നേരെയുണ്ടായ അക്രമം അതീവ ഗൗരവമുള്ളതാണ‌്. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ‌് തയ്യാറാക്കണം. സമാധാനം പ്രസംഗിക്കുകയും ഇരുട്ടിന്റെ മറവിൽ ആയുധം എടുക്കുകയും ചെയ്യുന്ന വർഗീയവാദികളുടെ തനി നിറം വിദ്യാർഥികളും പൊതുസമൂഹവും തിരിച്ചറിയണമെന്നും എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറിയേറ്റ‌് അഭ്യർത്ഥിച്ചു.












Click it and Unblock the Notifications