'കുറേ ഗുണ്ടായിസം ഉണ്ടല്ലോ പണ്ടുകാലത്തേ'..; ഷബ്ന മരിക്കും മുമ്പ് പകർത്തിയ വീഡിയോ പുറത്ത്
കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിത പീഡനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്, ഷബ്നത്തെ ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് ഷബ്ന തന്നെയാണ് സ്വന്തം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്.
യുവതിയെ ഭർത്താവിന്റെ ബന്ധുക്കൾ അസഭ്യം പറയുന്നത് ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. ഷബ്നയെ ഉപേക്ഷിക്കാൻ ഭർത്താവിന്റെ ബന്ധുക്കൾ ഭർത്താവിനെ നിർബന്ധിച്ചെന്ന് വീഡിയോയിൽ ഷബ്ന സൂചന നൽകുന്നുണ്ട്.

താൻ ഈ വീട്ടിൽ നിന്ന് പോകണമെങ്കിൽ അത് തന്റെ ഭർത്താവ് പറയട്ടേയെന്ന് ഷബ്ന ബന്ധുവിനോട് പറയുന്നു, താൻ എല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടെന്നും തല്ലുന്നെങ്കിൽ തല്ലിക്കോ എന്നും ഷബ്ന പറയുന്നുണ്ട്.
എന്നാൽ വളരെ മോശമായിട്ടാണ് ബന്ധുക്കൽ ഷബ്നയോട് സംസാരിക്കുന്നത്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞത് ബന്ധുക്കൾ മർദ്ദിച്ചതിന് പിന്നാലൊയണ് ഷബ്ന മുറയിൽ കയറി ആത്മഹത്യ ചെയ്തത്.
അതേ സമയം ഷബ്നയുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണം സംഘം ചോദ്യം ചെയ്യും. ഷബ്ന മരിക്കാൻ ശ്രമിക്കുന്നത് അറഞ്ഞിട്ടും ബന്ധുക്കൾ തടഞ്ഞില്ലെന്ന് ഷബ്നയുടെ മകൾ പറഞ്ഞിരുന്നു. ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരും മരണത്തിന് ഉത്തരവാദികൾ ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഷബ്നയുടെ മകളുടെ മാെഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഹബീബിന്റെ അമ്മാവൻ ഹനീഫയെ ഇന്നലെ ആണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചേർത്താണ് ഇയാളെ പിടികൂടിയത്, ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷബ്നയുടെ ഭർത്താവിന്റെ അമ്മാവനാണ് അറസ്റ്റിലായ പുതിയോട്ടിൽ ഹനീഫ.
വെള്ളിയാഴ്ച ആയിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത്, ഷബ്നയെ ഇയാൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പുരുഷന്മാരോട് സംസാരിക്കുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കണം, എന്റെ പേരിൽ കേസ് കൊടുക്ക് എന്നിങ്ങനെ വളരെ മോശമായിട്ടാണ് ഇയാൾ ഷബ്നയോട് സംസാരിക്കുന്നത്.
തിങ്കളാഴ്ചയാണ് ഷബ്നയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷബ്നയുടെ ബന്ധുക്കഎൾ എത്തി നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം, ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications