Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസിനെ മാറ്റിയത് അന്വേഷിക്കണം; ശക്തമായ നിലപാടുമായി ശശി തരൂര്‍

കോഴിക്കോട്: സെമിനാറിന്റെ സംഘാടക സ്ഥാനത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസിനെ മാറ്റിയത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ശശി തരൂര്‍ എംപി. എകെ രാഘവന്‍ എംപിയും സമാനമായ നിലപാട് സ്വീകരിച്ചു. ഇത്തരം പരിപാടികള്‍ മുടക്കാന്‍ ആര് ശ്രമിച്ചാലും കണ്ടെത്തണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് രാഘവന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവരോട് ചോദിച്ച ശേഷമാണ് പരിപാടി ആസൂത്രണം ചെയ്തത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.

x

അതേസമയം, ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ ശശി തരൂര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ രാജ്യത്ത് അവഗണിക്കുന്നതാണ് വലിയ വെല്ലുവിളിയെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ഭരണകക്ഷിക്ക് ഒരു മുസ്ലിം ജനപ്രതിനിധിയും ഇല്ല എന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും തരൂര്‍ പറഞ്ഞു.

വ്യക്തികളോടുള്ള രാജ്യത്തിന്റെ പരിഗണന മതമായി മാറുന്നതാണ് നിര്‍ഭാഗ്യകരമാണ്. അഭയാര്‍ഥി മുസ്ലിമാണെങ്കില്‍ പൗരത്വം നല്‍കില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. മുസ്ലിം ന്യൂനപക്ഷത്തെ രാജ്യത്തിന് ആവശ്യമില്ലെന്ന് ബിജെപി പറയാതെ പറയുകയാണ് ചെയ്യുന്നത്. ബുര്‍ഡോസറുമായി ഒരു വിഭാഗത്തിന്റെ വീടും സ്ഥാപനങ്ങളും തകര്‍ക്കുന്നത് നാം കണ്ടു. ഭരണഘടന എല്ലാവര്‍ക്കും തുല്യമായ പരിഗണനയാണ് നല്‍കുന്നത്. വിവേചനം ഭരണഘടനയ്ക്ക് എതിരാണ്. ഭരണഘടന അനുസരിച്ച് രാജ്യത്ത് സാഹോദര്യം നിലനിര്‍ത്തണമെന്നും അത് ഭരിക്കുന്നവരുടെ ചുമതലയാണെന്നും ശശി തരൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+