കോഴിക്കോട് ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ചു; 9 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 9 കുട്ടികളില്‍ ഷിഗല്ല സ്ഥിരീകരിച്ചു. കുട്ടികളെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മരിച്ച മായനാട് കോട്ടാംപറമ്പ് പ്രദേശത്തെ പതിനൊന്നുകാരനില്‍ ഷിഗല്ലയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മറ്റ് പ്രദേശങ്ങളില്‍ നിന്നടക്കം വന്നവരില്‍ നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. എന്നാല്‍ ആരുടേയും രേഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുള്ള 9 കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സി ശ്രീകുമാര്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മാലിന്യത്തിലൂടെ പകരുന്ന ഗുരുതര രോഗമാണ് ഷിഗല്ല. കോട്ടാംപറമ്പില്‍ മരണപ്പെട്ട പതിനൊന്നുകാരനെ ഛര്‍ദിയും വയറിളക്കവുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോഡിയവും രക്തസമ്മര്‍ദവും കുറഞ്ഞതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

പ്രദേശത്ത് ഷിഗല്ല സ്ഥിരീകരിച്ചതോടെ കോട്ടാംപറമ്പിലെ 5 വീടുകളിലെ കിണറുകളിലെ വെള്ളത്തിന്റെ സാംപില്‍ കോര്പറേഷന് ആരോഗ്യ വിഭാഗം മലാമ്പറപ്പ് റീജനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ അന്‍പതിലേറെ വീടുകളില്‍ കിണര്‍ ക്ലോറിനേറ്റ് ചെയ്തു. കോര്പറേഷന് മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് സര്‍ക്കിളിലേയും മുണ്ടിക്കല്‍ താഴം ഹെല്‍ക്ക് സെന്ററിലേയും ആരോഗ്യ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും അടങ്ങുന്ന സംഘമാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. നാളെ കോര്‍പറേഷനും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് പ്രദേശത്ത് വൈകീട്ട് 3 ന് മെഡിക്കല്‍ ക്യാപ് നടത്തുന്നുണ്ട്.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications