കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ചു; 9 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 9 കുട്ടികളില്‍ ഷിഗല്ല സ്ഥിരീകരിച്ചു. കുട്ടികളെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മരിച്ച മായനാട് കോട്ടാംപറമ്പ് പ്രദേശത്തെ പതിനൊന്നുകാരനില്‍ ഷിഗല്ലയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മറ്റ് പ്രദേശങ്ങളില്‍ നിന്നടക്കം വന്നവരില്‍ നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. എന്നാല്‍ ആരുടേയും രേഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുള്ള 9 കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സി ശ്രീകുമാര്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മാലിന്യത്തിലൂടെ പകരുന്ന ഗുരുതര രോഗമാണ് ഷിഗല്ല. കോട്ടാംപറമ്പില്‍ മരണപ്പെട്ട പതിനൊന്നുകാരനെ ഛര്‍ദിയും വയറിളക്കവുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോഡിയവും രക്തസമ്മര്‍ദവും കുറഞ്ഞതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

kozhikkode

പ്രദേശത്ത് ഷിഗല്ല സ്ഥിരീകരിച്ചതോടെ കോട്ടാംപറമ്പിലെ 5 വീടുകളിലെ കിണറുകളിലെ വെള്ളത്തിന്‍റെ സാംപില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം മലാമ്പറപ്പ് റീജനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ അന്‍പതിലേറെ വീടുകളില്‍ കിണര്‍ ക്ലോറിനേറ്റ് ചെയ്തു. കോര്‍പറേഷന്‍ മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് സര്‍ക്കിളിലേയും മുണ്ടിക്കല്‍ താഴം ഹെല്‍ക്ക് സെന്‍ററിലേയും ആരോഗ്യ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും അടങ്ങുന്ന സംഘമാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. നാളെ കോര്‍പറേഷനും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് പ്രദേശത്ത് വൈകീട്ട് 3 ന് മെഡിക്കല്‍ ക്യാപ് നടത്തുന്നുണ്ട്.

Recommended Video

cmsvideo
Kerala started health worker's registration for vaccine

കോണ്‍ഗ്രസിന് മുന്നില്‍ രാഹുല്‍ മാത്രം, സോണിയക്കും വിമതര്‍ക്കും ഒരേ ഓപ്ഷന്‍, ട്രംപ് കാര്‍ഡായി 3 പേര്‍കോണ്‍ഗ്രസിന് മുന്നില്‍ രാഹുല്‍ മാത്രം, സോണിയക്കും വിമതര്‍ക്കും ഒരേ ഓപ്ഷന്‍, ട്രംപ് കാര്‍ഡായി 3 പേര്‍

Kozhikode
English summary
Shigella confirmed in Kozhikode district; 9 children are being treated at the hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X