ഷിഗെല്ല പകര്‍ച്ചവ്യാധി; കോഴിക്കോട് ജില്ലയില്‍ വര്‍ഷം 50 വരെ രോഗബാധിതരെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: വര്‍ഷവും നാല്‍പത് മുതല്‍ അമ്പത് വരെ ഷിഗെല്ല കേസുകള്‍ കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പഠന റിപ്പോര്‍ട്ട്. രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ ഒരു മാസം കൂടി നിരീക്ഷണം വേമമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 140 ലേറെ പേരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഷിഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. 2016 ല്‍ 32 , 2017ല്‍ 11 , 2018ല്‍ 21, 2019 57, 2020ല് 23 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ രോഗ ബാധിതരുടെ കണക്ക്.
ഇത്തവണം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നും പഠന റിപ്പോര്‍ട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് കോട്ടാംപറമ്പില്‍ വീണ്ടും ഷിഗല്ല വ്യാപനത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയത്. ഷിഗെല്ല ബാധിച്ച് 11 വയസുകാരന്‍ മരിച്ച മായനാട് കോട്ടാംപറമ്പില്‍ വെള്ളത്തിലൂടെ തന്നെയാണ് രോഗം പടര്‍ന്നതെന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

മരിച്ച കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതില്‍ അഞ്ച് കുട്ടികളില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശം ഷിഗല്ലയുടെ ഭീഷണിയില്‍ നിന്നും പ്രദേശം മുക്തമായിട്ടില്ലെന്നും രോഗം പടരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത വേണമെന്നുമാണ് ഒരാഴ്ച മുമ്പ് പുറത്ത് വന്ന വിദഗ്ധ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
Recommended Video
കോട്ടാംപറമ്പ്, ഫറോക്ക് എന്നിവിടങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് നിര്‍ദേശം. വെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്തുന്ന ഷിഗെല്ല ബാക്ടീരിയ പിന്നെ മറ്റുള്ളവരിലേക്ക് പകരുന്നതിലൂടെ രോഗം വ്യാപിക്കുന്നത്. വ്യക്തി ശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍.
ബാക്ടീരിയ രക്തത്തില്‍ കലരുന്നതോടെ രോഗം മൂര്‍ച്ഛിച്ച് രക്തസമ്മര്‍ദ്ദം കുറഞ്ഞ് കടുത്ത പനിയും കൂടി വരുന്നതോടെ ആരോഗ്യ നില വഷളാകുന്നു. കടുത്ത ചര്‍ദ്ധിയും വയറിളക്കവും കൂടിയാവുന്നതോടെ മരണത്തിനിടയാകുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.












Click it and Unblock the Notifications