ആശങ്ക ഒഴിയുന്നില്ല; കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു, രോഗം ബാധിച്ചത് ഒന്നര വയസുകാരന്
കോഴിക്കോട്: കേരളത്തില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ ഒന്നര വയസുകാരനാണ് രോഗം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ഇപ്പോള്‍ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ മുണ്ടിക്കത്താഴം, മായനാട് ഭാഗങ്ങളിലാണ് നേരത്തെ ഷിഗെല്ല ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മേഖലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തിയിരുന്നു. എല്ലാവരോടും ജാഗ്രത കൈവിടരുതെന്ന് നിര്‍ദ്ദേശവും ആരോഗ്യ വകുപ്പ് നല്‍കിയിരുന്നു. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications